ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി ഡിപ്പാർട്ടുമെന്റിന്റെ പ്രേഷിത ദൗത്യവും ദുരിതാശ്വാസ പ്രവർത്തനവും അനേകർക്കു സഹായകമായി

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ 525 ലധികം കുടുബങ്ങൾക്ക് സഹായം വിതരണം ചെയ്തു. പ്രവത്തനങ്ങൾക്കു മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി കൺവീനർ ഡോ. എം. ഡി. തോമസുകുട്ടിയും ഡയറക്ടർ ജോർജ് വി. ഏബ്രഹാം, ശീലാസുകുട്ടി, വിൻസെന്റ് പി.ജെ., പി.എം. മാത്യൂ എന്നിവരുടെ പങ്കാണ്
ഈ പ്രവർത്തനം ചെയ്യുവാനും വിജയത്തിലെത്തിക്കുവാനും ഇടയായത്. ആഗസ്റ്റു മാസം 7, 8 തീയതികളിൽ മവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി തിരുവല്ല, ആലപ്പുഴ നോർത്ത്, സൗത്ത് സെൽഷനിലുൾപ്പെട്ട സഭയ്ക്കു സമീപ വാസികൾക്കുമാണ് സഹായം നൽകിയത്.


ഒരു കുടുംബത്തിനു അരിയും, മറ്റു അവശ്യ സാധനങ്ങൾ (പലവഞ്നം), കുടിവെള്ളം എന്നിവ അടങ്ങുന്ന കിറ്റുകളാണ് നൽകിയത്
7 ന് രാവിലെ 8 മണിക്കു ഡിസ്ടിക് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് പ്രാർത്ഥിച്ചു ആരംഭിച്ച പ്രവർത്തനം പിറ്റേ ദിവസമാണ് സമാപിച്ചത്. റവ. റ്റി.വി. പൗലോസ് (ഡിസ്ട്രിക്ക്റ്റ് സെക്രട്ടറി) മറ്റ് അനേകം ദൈവ ദാസൻമാരും വിശ്വാസികളും ഒന്നിച്ചപ്പോൾ പ്രവർത്തനം അനുഗ്രഹമായി.
പ്രസ്ബിറ്റർമാരായ റവ. ആന്റണി ജോസഫ് പത്തനാപുരം റവ. മാത്യൂസ കോശി പത്തനംതിട്ട, റവ. ജോസ് കുട്ടി മാവേലിക്കര, പാസ്റ്റർമാരായ ബെന്നി ജോൺ പത്തനാപുരം, ബെറ്റ്സൻ, ഷാജി തെള്ളിയൂർ, അലക്സ് തടിയൂർ. ബാബു ജോസ് ഉള്ളായം. സജി കൊട്ടാരക്കര, റോയിസൻ ജോണി, അജി പി. ജോസഫ്, വിത്സൻ ദാനിയേൽ, എന്നിവരും, സഹോദരന്മാരായ ജിനു വർഗീസ് (പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ), ഷാജി, സാംസൻ പത്തനാപുരം, സാംകുട്ടി റാന്നി, ജയിംസ് റാന്നി. ചില സഹോദരിമാർ എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.
ദുരിതബാധിത പ്രദേശങ്ങളായ പാവുക്കര, മേൽപ്പാടം, തെങ്ങുംകണ്ടം കോളനി, കൊടുപുന്ന, തൃക്കുന്നപ്പുഴ, കരുവാറ്റ, വാഴക്കുട്ടകടവ്, കഞ്ഞിക്കുഴി, കാട്ടൂർ, ചേർത്തല, പൂച്ചാക്കൽ, കോമളപുരം, പാത്തിരിപ്പള്ളി, പുന്നപ്രാ, പച്ച, എടത്വ, ആനപ്രമ്പാൽ, തേവേരി, പുളിക്കീഴ്, കാരയ്ക്കൽ, വേങ്ങൽ, മാടൻമുക്ക്, കാവുംഭാഗം, കുറ്റൂർ, വളഞ്ഞവട്ടം, കല്ലൂപ്പാറ, വീയപുരം, കവിയൂർ, മുണ്ടിയപള്ളി, മേപ്രാൽ, കോടുകുളഞ്ഞി, എണ്ണയ്ക്കാട്, മുളക്കുഴ, കൊല്ലകടവ്, ബുധനൂർ സഭകൾക്കും സമീപവാസികൾക്കുമാണ് സഹായം നൽകിയത്. ഈ പ്രവർത്തനത്തിനു സാമ്പത്തിക സഹായം ചെയ്തവർക്കം, പ്രാർത്ഥിച്ചവർക്കും നന്ദി രേഖപ്പെടുത്തുന്നതായി ചാരിറ്റി കൺവീനർ ഡോ. തോമസുകുട്ടി എം.ഡി. പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.