അഞ്ചലി പോളിനെ അധിക്ഷേപിക്കുന്നവരോട് ഈ അച്ചന് പറയാനുള്ളത് വായിക്കൂ!

അൽപ്പത്തം അലങ്കാരമാക്കരുത്. കത്തോലിക്കാ സഭയിൽ നിന്നു പുറത്തു പോയ് വിമർശനം നടത്തി എന്ന പേരിൽ മരിച്ചു പോയിട്ടും യാതൊരു ദയയും ഇല്ലാത് ചിലർ വിമർശനങ്ങൾ തുടരുകയാണ്.. എത്ര പേർക്ക് അഞ്ചലി പോളിനെ അറിയാം..? പെന്തക്കോസ്തു ജീവിതം സ്വപ്നം കണ്ടല്ല അവർ പുറത്തു വന്നത്. ദൈവം ചില ബോധ്യങ്ങൾ നൽകി എന്നു മാത്രം സിസ്റ്റർ പറഞ്ഞതായ് കേട്ടിട്ടുണ്ട്.ഇതേ ബോധ്യങ്ങളിലൂടെയാണ് മാർട്ടിൻ ലൂഥറിൽ തുടങ്ങി സിസ്റ്റർ അഞ്ചലി പോളിൽ അവസാനിക്കാത് ഇന്നും തുടരുന്ന ആ സമൂഹത്തിന്റെ യാത്ര. പന്ത്രണ്ട് വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. സുഖലോലുപതയുടെ ഉയരങ്ങളിൽ നിന്നു കൊണ്ടല്ല അവർ ജീവിതം നയിച്ചത്.12 കൊല്ലo ക്രിസ്തുവിനു വേണ്ടി അവർ പണിയെടുത്തു.കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്നു നൂറ് കണക്കിന് അവിശ്വാസികളെ വിശ്വാസികളാക്കി ഒപ്പം ചേർത്തു.നിരവധി പാവപ്പെട്ടവരെ സംരക്ഷിച്ചു. പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിച്ചു. പലരേയും പഠിപ്പിച്ചു. ഒരു ബൈബിൾ കോളേജിലും പഠിക്കാതിരുന്നിട്ടും ദൈവത്തിന്റെ വചനം ശക്തിയോട് മടിയില്ലാത് വിളിച്ചു പറഞ്ഞു. കേസു കൊടുത്തിട്ടും തലയുയർത്തി സുവിശേഷം പറഞ്ഞു. ഞാനും താങ്കളും ചെയ്യാത്ത കർമ്മം. പിന്നെ മാതാവിനെതിരെ പറഞ്ഞതിന് മാതാവ് ശിക്ഷിച്ചു പോലും. സ്വന്തം മകനെ കൺമുൻപിലിട്ട് തല്ലി കൊന്നിട്ടും അസഭ്യം പറഞ്ഞിട്ടും.. അശുദ്ധാത്മാവന്നു വിളിച്ചിട്ടും.. ഒരക്ഷരം മിണ്ടാതിരുന്ന മാതാവ് അഞ്ചലി പോൾ എന്ന കന്യാസ്ത്രി പെന്തകോസ്തു വിശ്വാസിയായപ്പോൾ വിമർശനം സഹിക്കാൻ വയ്യാത് വാഹനം ഇടിപ്പിച്ചു കൊന്നു പോലും.. നാണമില്ലേ നിങ്ങൾക്ക്? നിങ്ങളുടേയും എന്റെയും കൂട്ടത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട പിതാക്കൻമാരുണ്ട്. പഴയ നാട്ടുകാർ കൊന്ന മാർപാപ്പാ ചരിത്രം ഉണ്ട്. വാഹനമിടിച്ചു മരിച്ച മെത്രാൻമാരും വൈദികരുമുണ്ട്. എത്രയോ സഭാ സുവിശേഷകർ നിഷ്കരുണം റോഡപകടത്തിലും ആക്രമണത്തിലും കൊല്ലപ്പെട്ടു. നിങ്ങൾക്കറിയുമോ..? ബാംഗ്ലൂറിൽ പോകുന്നതിന്റെ തലേ ദിവസം തുമ്പമൺ പൂകൈതയിൽ സെമിത്തേരിയിൽ കല്ലറ പണി നടക്കുന്നിടത്ത് വേഗത്തിൽ അത് പൂർത്തികരിക്കാൻ അഞ്ചലി മുൻകൈ എടുത്തു. മരണ ബോധ്യം അവർക്കുണ്ടായിരുന്നു. അവരുടെ അവസാന പ്രസംഗം കേട്ടിരുന്നോ.? തണ്ണിത്തോട്ടിലായിരുന്ന അപ്പനെ കഴിഞ്ഞ 15 ദിവസമായ് കൊണ്ടുവന്നു കൂടെ താമസിപ്പിച്ചു. പതിവില്ലാത് അകലം നിന്നവരെയൊക്കെ വിളിച്ചു കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി അവർ സംസാരിച്ചു. ദൈവ വചനത്തോടും. ദൈവത്തോടും സ്വർഗ്ഗത്തോടും ഇത്രമാത്രം അഭിനിവേശം പുലർത്തിയ ഒരു ശുശ്രൂഷകയില്ലാരുന്നു. കത്തോലിക്കാ സഭയോട് അവർക്ക് യാതൊരു വിരോധവുമില്ല.അവർ പുതിയ ജീവിതം ആഗ്രഹിച്ചു പുറത്തു പോയി. അഞ്ചലിയാണോ ആദ്യമായി പുറത്തു പോയി സഭയെ വിമർശിക്കുന്ന കന്യാസ്ത്രി.നൂറു കണക്കിന് വൈദികരും കന്യാസ്ത്രികളും പോയിരിക്കുന്നു. കഠിനമായ ഭാക്ഷകളിൽ സഭയെ വിമർശിക്കുന്നവരില്ലേ.? അവർ ക്രിസ്തുവിനെ അല്ലേ പ്രസംഗിച്ചത്. ദൈവവചനമല്ലേ അത്. 12 കൊല്ലം ഒരു സുവിശേഷകനും ഒരായുസിൽ ചെയ്യാത്ത വിധം ക്രിസ്തുവിനു വേണ്ടിയവർ ജീവിച്ചു.കാസർകോടും പാലക്കാടുമൊക്കെ സുവിശേഷം പറയാൻ പോകും.. തിരിച്ചു ബസു കേറുമ്പോൾ രാത്രി 10 മണി. സീറ്റ് കിട്ടില്ല.ഫുട്ബോഡിൽ കുത്തിയിരുന്ന് എത്രയോ തവണ അവർ യാത്ര ചെയ്തിരിക്കുന്നു. കിട്ടിയതെല്ലാം ചുറ്റുമുള്ളവർക്ക് കൊടുത്തു.നിർമ്മലതയുള്ള ഒരു സാധു വനിത.. വ്യക്തമായി അറിയാവുന്ന കാര്യങ്ങളാണിത്.അഞ്ചലി പോൾ പ്രസംഗിച്ചതുകൊണ്ട് സഭയ്ക്ക് എന്തു ദോഷമുണ്ടായ്.?അവരുടെ മേലുള്ള വിളിയാണത്.തിരഞ്ഞെടുപ്പാണത്.. നിയോഗമാണിത്.. മരിച്ചു കിടക്കുന്ന ഒരു സുവിശേഷകയെ കുറിച്ച് അസഭ്യം പറയുമ്പോൾ ബുദ്ധിശൂന്യത മാത്രമല്ല.. അഹങ്കാരവും ഒഴിവാക്കുക.. താങ്കളുടെ മരണം എങ്ങനെയായിരിക്കും.. വല്ല ബോധ്യവുമുണ്ടോ.? നാളെ താങ്കളും ഈ പാത പിൻതുടരില്ലന്ന് എന്താ ഉറപ്പ. സഭയുടെ കൈയടിയാണോ ലക്ഷ്യം… ? ദൈവത്തിന്റെ കൈയടിയാകണം ലക്ഷ്യം.. ഇത്രമാത്രം അധ:പതിക്കരുത്.. സേലം… ഈറോഡ്… നാമക്കൽ റോഡിൽ ഒരു മാസം 12 മുതൽ 40 ൽ താഴെ ആളുകൾ മരിക്കുന്നു.ഇവർ വേളാങ്കണ്ണി മാതാവിനെ കാണാനും പ്രാർത്ഥിക്കാനും പോയവരാണ്..ഈ അമ്മയുടെ ജോലി ഇതു തന്നെയാണോ? തന്റെ ഭക്തരേയും ശത്രുക്കളേയും ഒരേ പോലെ ഈ അമ്മ കൊല്ലുമോ? എന്റെ മശിഹായുടെ അമ്മയെ .എന്റെ പരിശുദ്ധ കന്യകമറിയത്തെ ഇങ്ങനെ അപമാനിക്കാതിരുന്നു കൂടെ..?

സാമൂഹ്യ മാധ്യമം ആയ ഫെയിസ് ബുക്കിൽ ആണ് സന്തോഷ് ജോർജ് അച്ചന്റെ പ്രതികരണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.