ലേഖനം:“സ്നാനം” ദൈവ ഹിതത്തോടുള്ള വിധേയത്വം | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

സ്നാനം എന്ന ദൈവാലോചനയോട് നിഷേധാത്മക നിലപാടുകൾ പുലർത്തിയിരുന്നവർ യോഹന്നാസ്നാപകന്റെ കാലം മുതലേ കാണുവാൻ കഴിയും , രണ്ടു തരത്തിൽ ആണ് അവർ അത് പ്രകടിപ്പിച്ചത് ഒന്നു വരുവാനുള്ള ദൈവ കോപത്തേ  ഭയന്ന്  ജനങ്ങൾ പ്രതികരിക്കുന്നതു കണ്ട് ജനസമ്മതം ഓർത്ത് മാനസാന്തരം ഒട്ടൂം  സംഭവിക്കാതെ വന്നവർ  അവരെ  വാക്കുകളാകുന്ന ചാട്ടവാറുമായി യോഹന്നാൻ സ്നാപകൻ  സർപ്പസംന്തതികളെ എന്നു വിളിച്ചു തന്നെ നേരിട്ടു, ഇന്നും ഈ അനുഭവം തുടരുന്നതായി കാണാം  മാനസാന്തരത്തിന്റെ ഫലം ഇല്ലാത്തവരായി ദൈവീക ന്യായവിധിയേ ഭയപ്പെട്ട് വരുന്നവർ  സ്നാനപ്പെട്ടിട്ടും  പിന്നീട്   ജഡത്തിന്റെ അതേ താത്പര്യത്തിൽ തുടരുവാൻ ആഗ്രഹിക്കുന്നവരാണ് ഇവർ . ഇനിയൊരു കൂട്ടർ തങ്ങളോടുള്ള ദൈവ, ഹിത (ജ്ഞാനം, ഉദ്ദേശ്യം) ത്തേ  തന്നെ നിഷേധിക്കുന്നു സ്നാനം എന്ന ദൈവവ്യവസ്ഥയോടു മത്സരിക്കുന്ന ഈ കൂട്ടർ ദൈവ വലഭാഗത്തുള്ളവർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്,ന്യായശാസ്ത്രിമാർ എന്നും പരീശന്മാർ എന്നും അവരെ വിളിക്കുന്നു ദൈവത്തെ അടുത്തറിയാവുന്ന, അനുഭവിക്കാവുന്ന യാഥാർത്ഥ്യം ആണെന്നറിയാതെ മതവും കർമ്മങ്ങളും ആചാരങ്ങളും ആയി മാത്രം കാണുന്നവർ,

തിരുവചനത്തിൽ യോഹന്നാൻ സ്നാപകനിലൂടെയാണ് സ്നാനം എന്ന ശബ്ദം പ്രകടമാകുന്നത് . ഇരുണ്ടയുഗം എന്ന് വിശേഷിപ്പിച്ചിരുന്ന  മധ്യയുഗം  അവസാനിക്കുമ്പോഴേക്കും അന്തകാരം മനുഷ്യമനസ്സിലും  ചാരമായി മൂടിയിരുന്നു, ആ ചാരം ഊതികളഞ്ഞ് മങ്ങിയിരുന്ന മനസ്സാക്ഷി കനലിനേ ദൈവത്തിങ്കലേക്ക് ജ്വലിപ്പിക്കുവാൻ വന്ന കൊടുങ്കാറ്റായിരുന്നു യോഹന്നാൻ  സ്നാപകൻ.  താൻ വിളിച്ചു പറഞ്ഞ വാക്കുകൾ മന്ദമനസ്സുകൾക്ക് ചൂട് പകരുന്നതായിരുന്നു, പാപികളും ചുങ്കക്കാരും അടങ്ങുന്ന  ഒരു വലിയ ജനസമൂഹം ഹ്യദയപൂർവ്വം ആ മാനസാന്തര സന്ദേശം  ഏറ്റെടുത്തിരുന്നു. അതിനു തടസ്സമായി നിന്നത്  യഹൂദാ മതത്തിന്റെ വക്താക്കളായിരുന്നു,   അവരൂടെ നടുവിൽ ഒരു മാത്ര്യകയായി യേശു കടന്നുവരുന്നു ഇങ്ങനെ സകല നീതിയും നിവർത്തിക്കുകയാണ് ഉചിതം എന്നു യേശു വെളിപ്പെടുത്തുന്നു, മാനവകുലത്തിന്റെ മുഴുവൻ പാപവും വഹിക്കുവാൻ മനുഷ്യനായ് അവതരിച്ച ക്രിസ്തു യേശുവിന്  ദൈവനീതിയായിരുന്നു സ്നാനം എന്നത്, പാപം അറിയാത്തവനായ ക്രിസ്തു എന്നാൽ ചിലർ ക്രിസ്തു വെളിപ്പെടുത്തിയ  മാത്ര്യകൾക്കും  മുകളിലാണ് തങ്ങൾ എന്ന ധാരണയോടെ സ്നാനത്തേ നിഷേധിക്കുന്നതും, വികലമാക്കുന്നതും.

സ്നാനം എന്ത് ?  ദൈവത്തിന്റെ ആലോചന യാണ്  സ്നാനം (ലൂക്കോസ് 7 :30 ) ദൈവത്തോടുള്ള നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷ, (1 പത്രോസ് 3 :21) ക്രിസ്തുവിനോട് ചേരുവാനും ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളിയാകുവാനും ( റോമർ 6 : 3, ഗലാത്യർ 3 :27 )  തുടർന്ന് ജീവന്റെ പുതുക്കത്തിൽ നടക്കുവാനും.

സ്നാനം ആർക്ക്?

താൻ പാപി എന്ന് സ്വയംതിരിച്ചറിയുന്നവർക്കും  അത് ഏറ്റുപറയുന്നവർക്കും  (മത്തായി 3 :6, മർക്കോസ് 1: 5,    അ പ്രവ്യത്തികൾ 2 :37, 8 :36)  ക്രിസ്തുവിലും താൻ പൂർത്തിയാക്കിയ രക്ഷണ്ണ്യ പ്രവർത്തിയിലും വിശ്വസിക്കുന്നവർക്കും   ( മർക്കോസ് 16 ; 16, അ പ്രവ്യത്തികൾ 2 : 41, 8:12, ).

ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനിലുള്ള വിശ്വാസത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്യുന്ന ( റോമർ 6 : 3,4.) ഈ മഹനീയ ശുശ്രൂഷാപങ്കാളിത്ത്വം നമുക്കെങ്ങനെ അവഗണിക്കാൻ സാധിക്കും,  പ്രാരംഭ പടി (പൌലോസിന്റെ ഭാഷയിൽ ക്രിസ്തുവിനേകുറിച്ചുള്ള ആദ്യ വചനങ്ങൾ എബ്രായർ 6 : 2) കടക്കുവാൻ സാധിക്കാത്തവന് എങ്ങനേ ക്രിസ്തുവിൽ  മുന്നേറുവാൻ കഴിയും.

ഒരിക്കൽ ഞാൻ കരുതി ഇത്  ഒരു സംഘടനാ ഉപദേശം ആയിരിക്കും എന്ന്. തിരുവചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവ് കൂടുതൽ വ്യക്തമാക്കി തന്നു,  ക്രിസ്തുവിന്റെ മരണ ആടക്ക പുനരുദ്ധാനത്തോട് ഏകീ ഭവിക്കുന്ന സ്നാനം എന്ന വിലപ്പെട്ട എന്റെ അവകാശം എന്ന് തിരിച്ചറിഞ്ഞ  എനിക്ക് ഒരിക്കലുംസ്നാനത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല , ഷണ്ഡൻ ആവശ്യപ്പെട്ടതുപോലെ.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.