ക്രൈസ്തവ എഴുത്തു പുര ഡൽഹി ചാപ്റ്റർ ഒരുക്കുന്ന enrichment ബൈബിൾ ക്വിസിന്റെ പ്രാഥമിക മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഡൽഹി :ക്രൈസ്തവ എഴുത്തു പുര ഡൽഹി ചാപ്റ്ററും enrichment ബൈബിൾ ക്വിസ് ടീമും ചേർന്ന് നടത്തുന്ന ബൈബിൾ ക്വിസിന്റെ പ്രാഥമിക മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് മാസം 5 ആം തീയതി വൈകുന്നേരം 4.30 മുതൽ ഡൽഹിയിൽ 5 വിവിധ സെന്ററുകളിലായി നടത്തുന്ന ബൈബിൾ ക്വിസ്ന്റെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. പ്രാഥമിക മത്സരത്തിൽ വിജയികളാകുന്നവർ ഓഗസ്റ്റ് മാസം 19 ആം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ഗ്രീൻ പാർക്ക്‌ ഐപിസി ചർച്ചിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നതായിരിക്കും. രസകരമായ നിരവധി റൗണ്ടുകൾ കോർത്തിണക്കി നടത്തുന്ന ഫൈനൽ മത്സരത്തിൽ നിരവധി സഭാ ജനങ്ങൾ സാക്ഷ്യം വഹിക്കുന്നതായിരിക്കും ബൈബിൾ വായനയിൽ ഉത്സാഹവും പ്രോത്സാഹനവും ജനിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്കു എല്ലാ ഡൽഹി നിവാസികളെയും ക്രൈസ്തവ എഴുത്തു പുര സ്വാഗതം ചെയ്യുന്നു. തുടർച്ചയായി ഡൽഹിയിൽ നടന്നു വരുന്ന ഈ ബൈബിൾ ക്വിസ് മത്സരത്തിൽ ക്വിസ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നത്, ക്രൈസ്തവ എഴുത്തു പുര ഡൽഹി ചാപ്‌റ്റർ പ്രസിഡന്റ് പാസ്റ്റർ പി ബി ബ്ലെസ്സൻ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
9891752041,9990808988,8961667200,9910867131,9899133792,8800810503,9873063005

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.