ദുരിതാശ്വാസ സഹായ വിതരണം

ആലപ്പുഴ : ഐ.പി.സി കുമ്പനാട് ഹെബ്രോൻ സഭയും, സഭയുടെ പുത്രികാ സംഘടനകളുടെയും നേതൃത്വത്തിൽ 500 ഭക്ഷ്യധാന്യ കിറ്റുകൾ ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ വെസ്റ്റ് സെന്റെറിൽ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിൽ ഉള്ള പ്രിയപ്പെട്ടവർക്കും കടൽഷോഭംമൂലം ജോലിയില്ലാതെ വിഷമിക്കുന്ന തീരദേശ വിശ്വാസികൾക്കും തിരുവമ്പാടി ഹെബ്രോൻ & കരുവാറ്റ ശാലേം സഭകൾ കേന്ദ്രീകരിച്ചു വിതരണം ചെയ്യുവാൻ സാധിച്ചു

കുമ്പനാട് ഐ.പി.സി ഹെബ്രോൻ സഭയിലെ പാസ്റ്റർ കെ.വൈ തോമസ്, മേജർ ലുക്ക്‌, ബ്രദർ എൻ.സി ബാബു, ബ്രദർ മാത്യു കൊടുംതറ, ബ്രദർ ജോയി മറ്റ് സഹോദരി സഹോദരന്മാരും ബ്രദർ ബോബൻ ഈശോയുടെ നേതൃത്വത്തിലുള്ള പി വൈ പി എ അംഗങ്ങളും പ്രസ്തുത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് പ്രസ്തുത സഹായം ചെയ്തവർക്കുള്ള നന്ദിയും കടപ്പാടും സെൻറ്ററിന്റെ നാമത്തിൽ അറിയിച്ചു

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like