വൈ.പി.ഇ സ്നഹസ്പർശം ആപ്കോൺ പങ്കാളികളായി

കോട്ടയം: അബുദാബി ആപ്കോണിന്റെ സഹകരണത്തോടെ
വൈ.പി.ഇ സംസ്ഥാന സമിതിയും കോട്ടയം സോണലും സംയുക്തമായി ചെയ്യുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം നടന്നു തിരുവാർപ്പ്, കക്കംചിറ പാലം എന്നി സ്ഥലങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. വൈ. പി. ഈ സംസ്ഥാന അധ്യക്ഷൻ പാ: എ.ടി ജോസഫ് സെക്രട്ടറി മാത്യു ബേബി, ആപ്കോൺ ചാരിറ്റി കോർഡിനേറ്റർ ബ്രദർ : പി.ഇ. മാത്യൂസ്, വൈ.പി.ഇ. കോട്ടയം സോണൽ കോഡിനേറ്റർ ബിനോ ഏലിയാസ് സെക്രട്ടറി വിനോദ് എന്നിവർ നേതൃത്വം നല്‍കി.
ആയിരക്കണക്കിനു പേർ ഇപ്പോഴും പ്രളയക്കെടുതി അനുഭവിക്കുമ്പോൾ സുമനസ്സുകൾ ഇനിയും മുമ്പോട്ട് വരേണ്ടതായിരിക്കുന്നു. കൂടുതൽ സ്ഥലങ്ങളിൽ സഹായവിതരണത്തിനായി വൈ. പി ഈ ആഗ്രഹിക്കുന്നു.

വൈ. പി. ഇ. സംസ്ഥാന സമിതി അംഗങ്ങളായ പാസ്റ്റേഴ്സ് ബിനു ചെറിയാൻ, ഗ്ലാഡ്‌സൺ ജോൺ, വൈജുമോൻ, ജെയിംസ് പി. ജെ, ബ്ര: എബി കുര്യൻ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.