പി.വൈ.പി.എ പ്രാർത്ഥന ദിനം ആചരിക്കുന്നു

കുമ്പനാട്: പ്രളയകെടുതി മൂലം ബുദ്ധിമുട്ടിലായിരിക്കുന്ന കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സഭകളെയും ശുശ്രുക്ഷകൻമാരെയും ഓർത്ത് ഒരു നിമിഷം ഈ വരുന്ന ഞായറാഴ്ച (29 ജൂലൈ 2018) ആരാധന മദ്ധ്യേ പ്രാർത്ഥിക്കുവാൻ സംസ്ഥാന പി.വൈ.പി.എ ആഹ്വാനം ചെയ്യുന്നു.

കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന പല സഭകളിലും കഴിഞ്ഞ ഞായറാഴ്ച ആരാധന നടത്തുവാൻ സാധിച്ചിട്ടില്ല. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധു വീടുകളിലേക്കും താമസം മാറ്റി.

അപകടങ്ങളോ, പകർച്ചവ്യാധികളോ, മറ്റ് നാശനഷ്ട്ടങ്ങളോ ഇനിയും ഉണ്ടാകാതിരിക്കുവാൻ ആത്മാർത്ഥമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നതായി പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like