പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കുവൈറ്റ് പി.വൈ.പി.എയോട് ചേർന്ന് കുമ്പനാട് സെന്റർ പി.വൈ.പി.എ

ആറന്മുള: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കോളനിയായ കുറിച്ചിമുട്ടം എഴിക്കാട് കോളനിയിൽ വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് കുമ്പനാട് സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പലചരക്ക് സാധനങ്ങളുടെ കിറ്റ് വിതരണവും സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബ്ലസ്സൻ കൂഴിക്കാലയുടെ നേതൃത്ത്വത്തിൽ നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി.ബി. സതീഷ് കുമാർ കിറ്റ് വിതരണം ഉത്‌ഘാടനം ചെയ്തു. ഓബേദ് ഹീലിംഗ് മിഷൻ ഹോസ്പിറ്റലിന്റെ ചുമതലയിൽ ഡോ. അലക്‌സാണ്ടർ തോമസ് (റിട്ടയേർഡ് ഫിസിഷ്യൻ, വെല്ലൂർ മെഡിക്കൽ കോളേജ്), ഡോ. ജോർജ്ജ് തോമസ് (കോഴഞ്ചേരി) എന്നിവർ ആരോഗ്യ പരിശോധനകൾ നടത്തുകയും ആവശ്യമായ മരുന്നുകൾ എത്തിച്ച് കൊടുക്കുകയും ചെയ്തു. ഇരുന്നൂറിലധികം പേർ മെഡിക്കൽ ക്യാംപിൽ പങ്കെടുത്തു. പാസ്റ്റർ പി.കെ. ജോൺസൺ പ്രസിഡന്റായും, ജോബി സ്കറിയ തോമസ് സെക്രട്ടറിയായും ഉള്ള ഐ.പി.സി കുവൈറ്റ് പി.വൈ.പി.എയാണ് ദുരിതാശ്വാസ ഫണ്ട് നൽകുവാൻ സുമനസ്സ് കാണിച്ചത്. പാസ്റ്റർ സജി ജോർജ്ജ്, തോമസ് സ്കറിയ, ജസ്റ്റിൻ നെടുവേലിൽ, നെവിൻ മങ്ങാട്ട്, വാർഡ് മെമ്പർമാരായ ശ്രീമതി സോമവല്ലി, ശ്രീമതി സൂസൻ സാമുവേൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

സേവനത്തിനായി രക്ഷിക്കപ്പെട്ട നമ്മൾ ഓരോരുത്തരും ദുരിതം അനുഭവിക്കുന്ന സഹോദങ്ങളുടെ കണ്ണീരൊപ്പുകയും അവരോടൊപ്പം അവരുടെ ആവിശ്യങ്ങളിൽ ചേർന്ന് നിൽക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുമെന്ന് കുമ്പനാട് സെന്റർ പി.വൈ.പി.എ സെക്രട്ടറി നെവിൻ മങ്ങാട്ട് പ്രസ്താവിച്ചു. ഐ.പി.സി കുവൈറ്റ് പി.വൈ.പി.എയോടുള്ള നന്ദിയും സെക്രട്ടറി അറിയിച്ചു. കുമ്പനാട് സെന്റർ പി വൈ പി എയിലെ എല്ലാ എക്സിക്യൂട്ടീവ്സും കമ്മറ്റി അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like