മദേഴ്സ് പ്രയർ മൂവ്മെന്റ് – ഏകദിന സമ്മേളനം

ബാംഗ്ലുർ:ബാംഗ്ലൂരിലെ മലയാളി പെന്തകോസ്ത് വനിതാ സംഘടനയായ യു.പി – എൽ.പി.എഫിന്റെ ആഭിമുഖ്യത്തിൽ മദേഴ്സ് പ്രയർ മൂവ്മെന്റിന്റെ ഏകദിന ആത്മീക സമ്മേളനം നടക്കും. 2018 ആഗസ്റ്റ് 7 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ ഹൊരമാവ് – അഗ്ര, ക്രിസ്ത്യൻ കോളേജിന് സമീപം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, ഇമ്മാനുവേൽ പ്രയർ ഹൗസ് ഹാളിൽ വച്ചാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ‘അമ്മകേൾക്കേണ്ടതും – അറിയേണ്ടതും – ചെയ്യേണ്ടതും’ എന്നതാണ് സമ്മേളന തീം. യു.പി – എൽ പി എഫ് സെക്രട്ടറി ഡോ. ജ്യോതി ജോൺസൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആർ.ടി നഗർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഇ.ജെ ജോൺസൻ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത ദൈവവചന ശുശൂഷക സിസ്റ്റർ പൊന്നമ്മ സാം, കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തും. ‘അമ്മകേൾക്കേണ്ടതും – അറിയേണ്ടതും – ചെയ്യേണ്ടതും’ എന്ന തിം നെ ആസ്പദമാക്കി സിസ്റ്റർ ഗിരിജ സാം സംസാരിക്കും. പാസ്റ്റർ വിജീഷ് കുമാർ & റ്റിം ഗാനശുശ്രൂഷ നിർവ്വഹിക്കും. ഗാനശുശ്രൂഷകൾ, പ്രാർത്ഥനാ സമയങ്ങൾ, ദൈവിക സന്ദേശം എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡെന്റ് സിസ്റ്റർ മേഴ്സി മോനി അറിയിച്ചു. സിസ്റ്റർ സുനിലാ വർഗ്ഗീസ്, സിസ്റ്റർ ഗ്ലോറിയ എന്നിവർ നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക് 8861244196, 9731944793

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.