കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് മാസയോഗം

ബാംഗ്ലുർ: സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് മാസയോഗം 2018 ജൂലൈ 21 ശനിയാഴ്ച്ച വൈകിട്ട് 6 മുതൽ 9 മണി വരെ കെ.ആർ പുരം ഡെലിവറൻസ് ചർച്ച് ഹാളിൽ വെച്ച് നടക്കും. കെ.സി.ഫ് പ്രസിഡന്റ് പാസ്റ്റർ ജെസ്റ്റിൻ കോശി അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തിൽ അനുഗ്രഹീത ദൈവവചന ശുശ്രൂഷകൻ പാസ്റ്റർ എം. അലക്സാണ്ടർ മുഖ്യ സന്ദേശം നല്കും. കെ.സി.ഫ് സെക്രട്ടറി റവ. ഡോ. കോശി പ്രകാശ് സങ്കീർത്തന പ്രബോധനം നടത്തും. കെ.സി.ഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നല്കും. ഡെലിവറൻസ് ചർച്ച് ശുശ്രൂഷകനും കെ.സി.ഫ് ബാംഗ്ലുർ ഡിസ്ട്രിറ്റ് ഡയറക്ടറുമായ പാസ്റ്റർ മോനിഷ് മാത്യൂ, ട്രഷറർ റവ. ബിജു ജോൺ എന്നിവർ നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മോനിഷ് മാത്യൂ, 9916748797

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.