വെള്ളപ്പൊക്ക ദുരിതത്തിൽ ആശ്വാസമായി സ്വർഗീയ വിരുന്നിന്റെ റീച് വേൾഡ് വൈഡ്

കോട്ടയം: ജൂലൈ 2018:- സന്നദ്ധസംഘടനായ റീച് വേൾഡ് വൈഡിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. കളമശ്ശേരി(കൊച്ചി), കുമരകം(കോട്ടയം), ഇരവിപേരൂർ(പത്തനംതിട്ട) എന്നീ പ്രദേശങ്ങളിലെ ദുരിത ബാധിതർക്കാണ് റീച്ചിന്റെ സഹായഹസ്തം ലഭിച്ചത്. കളമശ്ശേരിയിലും ഇരവിപേരൂരും ഉള്ള നൂറാളം വരുന്ന ദുരിതബാധിതർക്കു സൗജന്യ ഭക്ഷണപ്പൊതി വിതരണം നടത്തിയപ്പോൾ കുമരകത്ത് ഭക്ഷണം പാകം ചെയ്യാനുള്ള ആവശ്യ സാധനങ്ങൾ വാങ്ങി നൽകി റീച് വേൾഡ് വൈഡ് മാതൃകയായി. തുടർന്നും വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിൽ തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുമെന്ന് റീച്ചിന്റെ പ്രവർത്തകർ അറിയിച്ചു. കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റീച്ച് വേൾഡ് വൈഡ് കഴിഞ്ഞ അധ്യയന വർഷത്തിൽ 23680 നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം നടത്തിയിരുന്നു. സ്കൂൾ, കോളേജ് ക്യാമ്പസുകളെ കേന്ദ്രീകരിച്ചു യു ടേൺ എന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ റീച് നടത്തുന്നുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.