വൈ.പി.ഇ പാമ്പാടി സെന്റർ പ്രവർത്തന ഉദ്ഘാടനം നടത്തി

മണർകാട്: ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റർ വൈ.പി.ഇ 2018 – 2019 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വേദപഠന ക്ലാസ്സുകളുടെ ആരംഭവും ജൂലൈ 15 ഞായറാഴ്ച പാമ്പാടി സെൻറർ പാസ്റ്റർ പാ. ജേക്കബ് തോമസ് നിർവഹിച്ചു. വൈ.പി.ഇ സെന്റർ സെക്രട്ടറി ബ്രദർ ജാമിൻ .കെ. ആൻഡ്രൂസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സുനിൽ സക്കറിയ ഗാനശ്രൂശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ സാം ഈശോ വചനത്തിൽ നിന്നും സംസാരിച്ചു.

സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസൻമാരും, കുട്ടികളും യുവജനങ്ങളും മാതാപിതാക്കൻമാരും പങ്കെടുത്തു. വിവിധ പരിപാടികളുടെ വിജയത്തിനായി ബ്രദർ ജാമിൻ കെ. ആൻഡ്രൂസ് സെക്രട്ടറിയായും ബ്രദർ സോണി ഫ്രാൻസിസ് ജോ. സെക്രട്ടറി ആയുള്ള 18 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like