അഗ്മാ മലബാർ ചാപ്റ്ററിന് ഉജ്ജ്വല തുടക്കം

കോഴിക്കോട് : അഗ്മായുടെ മലബാർ ചാപ്റ്റർ ഉത്ഘാടനം ജൂലൈ 16 ആം തീയതി രാവിലെ 10 മണിക്ക് നടന്നു. കോഴിക്കോട് ഠൗൺ ഏ. ജി. ചർച്ചിൽ വെച്ചു നടന്ന ക്രൈസ്തവ സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ വച്ച് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ടും,ഏ.ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ടും ആയ റെവ ഡോക്ടർ വി.റ്റി.ഏബ്രഹാം നിർവ്വഹിച്ചു.
പ്രാർത്ഥനയോടും ആരാധനയോടും ആരംഭിച്ച യോഗത്തിന് അഗ്മ ജനറൽ പ്രസിഡന്റ് റെവ.ഡോക്ട: ടി.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.ജെനറൽ സെക്രട്ടറി റെവ: പോൾ മാള സ്വാഗത പ്രസംഗം നടത്തി.അധ്യക്ഷ പ്രസംഗത്തിനുശേഷം വൈസ് പ്രസിഡന്റ് റെവ: ഷാജി ആലുവിള ആഗമയെ സംബന്ധിച്ച് വിശദീകരണ പ്രസംഗം നടത്തി.അഗ്മ ഇതുവരെ പിന്നിട്ട നാഴിക കല്ലുകൾ എന്ത് എന്ന്‌ മീഡിയ കൺവീനർ റെവ.കെ.കെ.ഏബ്രഹാം പ്രസ്താവിച്ചു.അഗമ്മയുടെ ഭവി പ്രവർത്തനത്തെ കുറിച്ചും ലക്ഷ്യ പ്രാപ്തിയെ പറ്റിയും ജോയിന്റ് സെക്രട്ടറി റെവ.സജി ചെറിയാൻ വിവരണം നടത്തി.
ക്രൈസ്തവ ഏഴുത്തുകർ പത്ര ധർമം നിലനിർത്തി സത്യസന്ധതയോടുകൂടി മാത്രമേ കൃത്യ നിർവ്വഹണം നടത്താവൂ എന്നും,ഈ കാലഘട്ടത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ അഗ്മായുടെ അനിവാര്യത വിലയേറിയതാണെന്നും റെവ: വി.ടി.ഏബ്രഹാം ഉത്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
എഴുത്തുകാർ മനസിലാക്കി ഇരിക്കേണ്ട അത്യാവശ്യമായ മാർഗ്ഗനിർദ്ദേശത്തെ സംബന്ധിച്ച് ഐ.പി.സി. ഗ്ലോബൽ മീഡിയ ജെനറൽ സെക്രട്ടറി ബ്രദർ.സജി മത്തായി കാതേട്ടു വിശദമായി സംസാരിച്ചു
തുടർന്നു അഗ്മാ അഡ്വൈസറി ബോർഡ് മെമ്പർ ഇവാ :ഷാജൻ ജോൺ ഇടക്കാട് മുഖ്യ പ്രസംഗം നടത്തി.ആരും അല്ലാതിരുന്ന പലരെയും ദൈവം ജ്യോതിസുകളെ പോലെ ശോഭിപ്പിച്ചു കർത്തൃ വേലക്കു ഉന്നതനിലകളിൽ എത്തിച്ച വിവിധ അനുഭവങ്ങളെ പറ്റി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.അതിൽ പ്രധാനികളായ ഡി. എൽ.മൂഡി,മേരി ചാപ്മാൻ,എന്നിവരെ ഉദാഹരണമായി ചൂണ്ടി കാണിച്ചു.അതുപോലെ സാഹിത്യലോകത്തു ആരും അല്ലെങ്കിലും ദൈവം എല്ലാവരെയും ഉപയോഗിക്കുവാൻ ശക്തനാണെന്നും ഓർമിപ്പിച്ചു.
യോഗാനന്തരം മലബാർ ചാപ്റ്ററിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്:റെവ.കെ.യൂ. പീറ്റർ, വൈസ്പ്രസിഡന്റ:റെവ.ചന്ദ്രശേഖരൻപി.വി, സെക്രട്ടറി:റെവ.സാജൻ മാത്യു, ജോയിന്റ് സെക്രട്ടറി:ബ്രദ:ജോയി മുളക്കൽ, ട്രെഷറർ:സിസ്റ്റർ.ലിസി ഏബ്രഹാം, മീഡിയ കൺവീനർ :റെവ.കെ.കെ.വർഗീസ്, കമ്മറ്റി അംഗം:ബ്രദർ ഈ എൻ ജയറാം എന്നിവരെ നിയോഗിച്ചു.നിയുക്ത ഭരവാഹികൾക്കുവേണ്ടിയുള്ള നിയോഗ പ്രാർത്ഥനക്ക് സൂപ്രണ്ടൻറ് നേതൃത്വം നൽകി.റെവ.റ്റി.സി.വർഗ്ഗീസ് പ്രാർത്ഥിച്ചു ആശിർവ്വാദം പറഞ്ഞു.
( ഷാജി ആലുവിള )

-ADVERTISEMENT-

-ADVERTISEMENT-

You might also like