ലേഖനം:ഇത് ഉണർന്നു പ്രവർത്തിക്കേണ്ട കാലം | ബ്ലെസ്സൺ ജോൺ, ഡെൽഹി

ഫേസ്ബുക്കിലും വാട്സാപ്പിലും ജീവിതത്തിന്റെ നല്ലൊരു സമയം ചിലവിടുന്ന ഒരു കാലഘട്ടത്തിൽ നാം എത്തി നിൽക്കുമ്പോൾ . പണ്ട് കാലങ്ങളിൽ നമ്മുടെ അയല്പക്കങ്ങളിലേക്കു മാത്രം ഒതുങ്ങിയിരുന്ന എത്തിനോട്ടം .
ഇന്ന് വിദൂരങ്ങളിൽ എത്തിനിൽക്കുന്നു എന്ന് പറയുമ്പോൾ, നമ്മുടെ ഒളിഞ്ഞുനോട്ടങ്ങൾ കേരളത്തിൽ നിന്നും കടലുകൾ താണ്ടി ലോകത്തിന്റെ ആദർശ്യ അതിരുകളിൽ എത്തിയിരിക്കുന്നു .
പണ്ട് ഒരു പുത്തൻ കിട്ടിയാൽ അത് വീടിനു അകത്തൊരുങ്ങി , പുറത്തൊന്നിറങ്ങി അയൽപക്കത്തുള്ള ആരെങ്കിലും അഭിപ്രായം രേഖപെടുത്തിയാലേ തൃപ്തിയുള്ളതായിരുന്നു എങ്കിൽ, ഇന്ന്
പുത്തനുടുത്തു മുഖത്തു ചില പ്രത്യേക ഭാവങ്ങൾ വിരിയിച്ചു ചുണ്ടൊന്നു കോടിച്ചു ഒരു സെൽഫിയെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നിടം വരെ പോകുന്നു കാര്യങ്ങൾ .അവിടെ കൊണ്ടും തീരുന്നില്ല കാര്യങ്ങൾ പിന്നീടുള്ള ലൈക്കുകളും കമെന്റുകളും
പ്രതീക്ഷയ്‌ക്കൊത്തു ഉയർന്നില്ലെങ്കിൽ എത്ര കൊണ്ട് നല്ലതെങ്കിലും , വിലയുള്ളതെങ്കിലും
വിലയില്ലാതാകും . ലൈക്കിനും കംമെന്റിനും ബാക്കി വച്ചിരിക്കുന്ന ജീവിതങ്ങളായി തീർന്നോ ഇന്ന് മനുഷ്യ ജീവിതം എന്ന് തോന്നിപോകും ചിലതൊക്കെ കാണുമ്പോൾ . കുഞ്ഞുങ്ങൾ
കാലത്തിനു അനുസരിച്ചു വേഗേന മാറും എന്നാൽ കടിഞ്ഞാണിടേണ്ട മുതിർന്നവർ കടിഞ്ഞാണും പൊട്ടിച്ചു ഇറങ്ങിവരുന്നത് കാണുമ്പോൾ .
ലൈക്കിനും കംമെന്റിനും ഷെയറിനും ഉള്ള ശക്തി ഈ ലോകത്തിൽ മറ്റൊരു വിഷയത്തിനും ഇല്ലാലോ എന്ന് തോന്നി പോകാറുണ്ട് . കടിഞ്ഞാണിന്ടെണ്ടവർ കടിഞ്ഞാണ് പൊട്ടിക്കുന്നതിനാൽ ഇന്ന് ലൈക്കും ,ഷെയറും , കമെന്റും തകർക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടിവരുന്നു .
ഇത് ലൗകീക ലോകത്തിന്റെ കാര്യം എങ്കിൽ ആത്മീയലോകത്തിൽ ലൈവിന്റെ കാലമാണ് .ലൈവിൽ വന്നുള്ള ഭക്തി പ്രകടനങ്ങൾ , പ്രകടനങ്ങൾ എന്ന് വിശേഷിപ്പിച്ചത് പ്രയാസമുണ്ടാക്കും എങ്കിലും ചിലതൊക്കെയും പ്രകടങ്ങളായി തോന്നി പോകാറുണ്ട് . ഒരു
പരിധി വരെ ഇതൊക്കെയും സഹിക്കാം എന്നാൽ സഹിക്കാൻ കഴിയാതെ വരുന്നത് ചിലരുടെ മലർന്നു കിടന്നുള്ള തുപ്പലാണ് .മുകളിൽ പറഞ്ഞതുപോലെ പണ്ട് രണ്ടു വീടുകളിൽ ഒതുങ്ങിയിരുന്നതായ വിഷയങ്ങൾ ഇന്ന് അങ്ങാടിയിൽ പാട്ടാണ് . മലമേലുള്ള പട്ടണം മറഞ്ഞിരിക്കാൻ പാടില്ല എന്ന് വചനത്തിൽ പറഞ്ഞിട്ടുള്ളത് കൊണ്ടാണോ എന്നറിയില്ല ഇന്ന് ആത്മീയ ഗോളത്തിലും പകയും പോരും , ഒളിപ്പോരും , കഴിവ് തെളിയിക്കലും എല്ലാം ലൈവ് ആണ് . മലമേൽ ഇരിക്കുന്നത് മറഞ്ഞിരിക്കരുതല്ലോ .വചനം മനസ്സിലുണ്ട് , പഠിച്ചതാണ്;എന്നാൽ പ്രയോജനപ്പെടുത്തുന്നത് പിശാചാണ് ഇക്കൂട്ടരെ . പരസ്പരം ചെളിവാരി എറിഞ്ഞു ,സ്വയം പല്ലുകുത്തി മണപ്പിക്കുന്ന രീതിയിൽ തരം താണിരിക്കുന്ന ചില വെക്തിതങ്ങളെ ഈ ദിവസങ്ങളിൽ നാം തിരിച്ചറിയേണം .അവർ
ദൈവത്തിന്റെ പേരിൽ
തിന്മകൾ ചെയുന്നു പ്രവർത്തിക്കുന്നു
അതാഗ്രഹിക്കുന്ന ദൈവങ്ങളും ഉണ്ട് എന്നതിന് തെളിവാണിത് .
യോഹന്നാൻ 8:44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; “നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു”. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
മിസ്രെയേമിന്റെ അടിമത്തത്തിൽ
നിന്ന് വിടുവിക്കപ്പെട്ടു എങ്കിലും ബാബിലോണിന്റെ അടിമത്തത്തിലേക്കു കടന്നു പോകാനുള്ളവർ ആകുന്നു
അവർ .
ചെറിയ ഇടങ്ങളിൽ ഒതുങ്ങിയിരുന്ന നമ്മുടെ ഇണക്കങ്ങളും പിണക്കങ്ങളും ഇന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ കൈവിട്ടുപോകുന്നു എങ്കിൽ അതിനു കാരണമാകുന്നതിൽ നിയന്ത്രണം വയ്‌ക്കേണ്ടിയിരിക്കുന്നു .
മറയാതിരിക്കേണ്ട പട്ടണങ്ങൾ ഇന്നു മറച്ചുവയ്ക്കേണ്ട അവസ്ഥയിലാണ് .
സുവിശേഷത്തിന്റെ മാധുര്യം മുറുകെപ്പറ്റിയുള്ളതു അല്ലാത്തത് എല്ലാം ദൈവമക്കൾ ഉപേക്ഷിക്കേണം .
നിങ്ങളുടെ പ്രവർത്തികൾ ദൈവനാമം ദുഷിക്കപ്പെടുവാൻ കാരണമാകുന്നു . മനഃപൂർവമായും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്ന
വെക്തികൾ ഗ്രൂപുകളിൽ നുഴഞ്ഞു കയറിയിരിക്കുന്നു എന്നുള്ള സത്യം തിരിച്ചറിഞ്ഞു ഗ്രൂപ്പുകളും വിശ്വാസികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു .
ഫലത്തിൽ നിന്ന്
ഒരു വൃക്ഷത്തെ തിരിച്ചറിയാം .
മത്തായി
7:17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
7:18 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.

ഇത് ഉണർന്നു പ്രവർത്തിക്കേണ്ട കാലം , പിശാച് അവനു അധികം സമയം ഇല്ല എന്നറിഞ്ഞു വലിയ ശക്തിയിൽ ഇറങ്ങി വന്നിരിക്കുന്നു .

ഇപ്രകാരം ദൈവനാമം ദുഷിക്കപ്പെടുന്ന ഗ്രൂപ്പുകളും വെക്തികളെയും പ്രോത്സാഹിപ്പിക്കരുത് വിശ്വാസി .
ഇപ്രകാരമുള്ള ഗ്രൂപ്പുകളോടും
വെക്തികളോടും എന്റെർറ്റൈൻ ചെയ്യരുത് ഒരു വിശ്വാസിയും .
ആദി മാതാവായ ഹവ്വ
പിശാചിന് ഇടം കൊടുത്തു വഞ്ചിക്കപ്പെട്ടു .എന്നാൽ മോഹന വാഗ്ദ്വാനങ്ങളുമായി തന്റെ മുൻപിൽ വന്ന പിശാചിനെ കർത്താവ് ശാസിക്കുന്നു .അതെ ക്രിസ്തു യേശുവിന്റെ പരിശുദ്ധാത്മാവ് ആണ് നമ്മെ നയിക്കുന്നതെങ്കിൽ തിന്മയെ ശാസിക്കേണം .

ആഖാൻ കണ്ടു , മോഹിച്ചു , എടുത്തു
തൽഫലമായി ശിക്ഷിക്കപ്പെട്ടു .
ഇന്ദ്രിയജയമുള്ളവരായി
ദൈവം ജനം ഉണരട്ടെ തിന്മയെ ജയിക്കട്ടെ ,ദൈവനാമം മഹത്വപ്പെടട്ടെ .
ഇത് ഉണർന്നു പ്രവർത്തിക്കേണ്ട കാലം ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.