അവധിക്കാല ബൈബിൾ ക്ലാസ്സ്‌ ദോഹയിൽ

ദൈവവചനം പഠിക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇതാ സുവർണ്ണ അവസരം!!

ദോഹ:ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ അവധിക്കാല ബൈബിൾ ക്ലാസ്സ്‌ നടത്തപ്പെടുന്നു. 2018 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ടു 8 മുതൽ 10 വരെ ഖത്തർ ആംഗ്ലിക്കൻ സെന്ററിൽ ഉള്ളതായ ജെറുസലേം ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ക്ലാസുകൾ നയിക്കുന്നത് ദോഹ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ സഭശുശ്രുഷകൻ പാസ്റ്റർ സാം തോമസ് ആയിരിക്കും. കൂടാതെ ക്ലാസ്സുകൾ കഴിയുമ്പോൾ പരീക്ഷയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്കു സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. ഈ ദിനങ്ങളിൽ നടക്കുന്ന ദൈവവചന പഠനം ക്ലാസുകളിലേക്ക് ഏവരെയും കത്തൃനാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : 5506 6405

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.