നഫ്താലി ഗോത്രത്തിന്റെ പ്രവേശനകവാടം കണ്ടെത്തിയതായ് ഇസ്രായേലി ഗവേഷകര്‍

ഴയനീയമത്തില്‍ സേര്‍ എന്നും, പുതിയ നീയമത്തില്‍ ബേത്ത്സൈദ എന്നറിയപ്പെട്ടിരുന്ന നഗരത്തിന്‍റെ പ്രവേശന കവാടം കണ്ടെതിയതായ് ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു. ഗോലാന്‍ മലമുകളില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ ഈ ബൈബിള്‍ പ്രാധാന്യമുള്ള ചരിത്ര കണ്ടുപിടിത്തം ഞായറാഴ്ചയാണ്  ഗോലാൻ റീജിയണൽ കൌൺസിൽ ദി ജെറുസലേം പോസ്റ്റിൽ കൂടെ ഔദ്യോഗീകമായ് പ്രഖ്യാപിക്കുന്നത്.

 

Joshua 19:35 പരാമർശിച്ചിരിക്കുന്ന അതീവ പ്രാധാന്യമുള്ള ഈ സ്ഥലം ഇസ്രായേലിലെ 12 ഗോത്രങ്ങളിൽ ഒന്ന് നഫ്താലി ജനതയ്ക്ക് അവകാശപെട്ട ദേശമായിരുന്നു. ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മാത്ത്, രക്കത്ത്, ചിന്നേർത്ത് .. etc. എന്നിവയാണ് നഫ്താലി ഗോത്രത്തിനു അവകാശമായ് കൊടുത്തതെന്ന് ഈ വേദ ഭാഗത്ത്‌ പറയുന്നുണ്ട്. പഴയനീയമത്തില്‍ സേര്‍ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പുതിയനീയമത്തിലേ ബേത്ത്സൈദയാണ്, അവിടെവച്ചാണ് യേശു യേശു അന്ധനായ ഒരു മനുഷ്യനെ സുഖപ്പെടുത്തിയതും  (മർക്കോസ് 8) 5,000 പേര്‍ക്ക് (ലൂക്കോസ് 9) ഭക്ഷണം നല്കിയതും.  അന്ത്രയോസ് പത്രോസും ഫിലിപ്പൊസും ഈ ദേശക്കാരാണ്  (യോഹന്നാൻ 1:44).

 

പ്രൊജക്റ്റ്‌ ഡയറക്ടറായ റാമി അരാവിന്റെ നേതൃത്വത്തില്‍ ഹീബ്രു യുണിയന്‍ കോളേജിലെ 20 പേരടങ്ങുന്ന സംഘമാണ് ഈ ചരിത്ര ദൌത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

ഈ കാലഘട്ടത്തിൽ ഈ രാജ്യത്ത് ഇത്തരത്തിലുള്ള അധികം ഗേറ്റുകള്‍ ഇല്ലായിരുന്നു. ഒന്ന ദേവാലയം നിലനിന്നിരുന്ന കാലത്ത് ഈ പ്രദേശം “സേര്‍” എന്നും രണ്ടാം ദേവാലയത്തിന്റെ സമയത്ത് ഈ പ്രദേശം ബേത്ത്സൈദ എന്നും അറിയപെട്ടതായ് റാമി അരവി പറഞ്ഞു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.