ക്രിസോസ്റ്റം തിരുമേനിയുടെ ചികിത്സാ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം: മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ചികിത്സാ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ക്രിസോസ്റ്റം തിരുമേനിക്ക് വെല്ലൂർ മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ നടപടികൾ ചീഫ് സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ അദ്ദേഹത്തിന്‍റെ സമ്മതത്തോടെ വെല്ലൂരിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ടവർ അനുവാദം നൽകിയില്ലെന്ന പരാതിയിലാണ് കമ്മീഷൻ അംഗം കെ മോഹൻ കുമാറിന്‍റെ ഉത്തരവ്.

പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തിയോടുള്ള നിഷേധാത്മക സമീപനം കടുത്ത അനാദരവാണെന്നും ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമാപള്ളി സംരക്ഷണസമിതിക്ക് വേണ്ടി കെ വി ഉമ്മൻ കരിക്കാട്ട് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ ഇടവകാംഗമാണ് ക്രിസോസ്റ്റം തിരുമേനി.

post watermark60x60

കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ കഴിയുന്ന തിരുമേനിക്ക് വിദഗ്ദചികിത്സ അടിയന്തിരമായി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like