പിസിനാക്കിന് ബോസ്റ്റണിൽ തുടക്കമായി

ബോസ്റ്റൺ:
പെന്തക്കോസ്ത് കോൺഫ്രൻസിന് ബോസ്റ്റണിൽ തുടക്കമായി. പി.സി.എൻ.എ.കെ 36 മത് കോൺഫ്രൻസിന്റെ ഉത്ഘാടനം നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ നിർവ്വഹിച്ചു. സമ്മേളനത്തിൽ പാസ്റ്റർ ജോർജ്.പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

post watermark60x60

വർഷിപ്പ് ബാൻഡായ യേശുവ സംഗീത ഗ്രൂപ്പാണ് ഉത്ഘാടന ദിനത്തിൽ സംഗീത ശുശ്രൂഷ നിർവഹിച്ചത്. ഡോ. ബ്ലെസൻ മേമനയുടെ നേത്യത്വത്തിലുള്ള നാഷണൽ മ്യൂസിക് ക്വയർ എല്ലാ ദിവസവും ആത്മീയ ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും.

അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഫ്രൻസിൽ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു..

Download Our Android App | iOS App

“അങ്ങയുടെ രാജ്യം വരേണമേ” എന്നുള്ളതാണ് കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം.

ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ. ഡോ. സാമുവേൽ റോഡ്ട്രിഗർസ്, ദക്ഷിണേന്ത്യയിൽ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവർത്തകൻ മോഹൻ സി. ലാസറസ്സ് എന്നിവർ ആദ്യ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗൺസലിംഗ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ, ഹിന്ദി സർവ്വീസ്, അഡൽറ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്ഷനുകളും, റൈറ്റേഴ്സ് ഫോറം സെമിനാറും തുടങ്ങി ഒട്ടനവധി പരിപാടികളാണ് തുടർന്നുള്ള ദിവസങ്ങളിൽ നടത്തപ്പെടുക. സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത ആരാധനയോടും ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി 8 ന് ഞായറാഴ്ച സമ്മേളനം സമാപിക്കും.

നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള, മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം
തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണൽ – ലോക്കൽ കമ്മറ്റികളാണ് കോൺഫറൻസിന് ശക്തമായ നേതൃത്വം കൊടുക്കുന്നത്.

-ADVERTISEMENT-

You might also like