എഡിറ്റോറിയൽ: ദാരുണ മരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാക്കരുത് | ഫിന്നി കാഞ്ഞങ്ങാട്

കഴിഞ്ഞ ദിവസം വടക്കെ ഇന്ത്യയിൽ ഒരു പാസ്റ്റർ ബൈക്ക് ട്രക്കിൽ ഇടിച്ച് മരിച്ചു. അവിടെ തല പൊട്ടി രക്തം റോഡിൽ ഒഴുകി കിടക്കുന്ന ഹൃദയം തകർക്കുന്ന ഫോട്ടോക്കൾ ചില മനസാക്ഷി നഷ്ടപ്പെട്ടവർ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. തികച്ചും ബാലിശവും അപക്വവുമായ കാര്യമായിരുന്നു എന്ന് പറയാതിരിക്കുവാൻ തരമില്ല. ഇത്തരം ഫോട്ടോ ഇട്ടത് സ്വയം ക്രെഡിറ്റിന് വേണ്ടിയായിരിക്കാം. എന്നാൽ മരിച്ച വ്യക്തിയുടെ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവർ ഇത്തരം ചിത്രങ്ങൾ കണ്ടാലുള്ള മാനസീകാവസ്ഥ ഒന്ന് കണക്കിലെടുക്കണമായിരുന്നു. ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്ത് മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളുടെ കൈവശം എത്തപ്പെടുമ്പോഴുള്ള വേദന ഇത്തരം ദാരുണ സംഭവങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളവർക്ക് മനസിലാകും.
സാമൂഹ്യ മാധ്യമമായ ഫേസ് ബുക്ക് ഉത്തരം ദാരുണമായ ചിത്രങ്ങൾ ബ്ലോക്ക് സ്വയം ചെയ്യാറുണ്ട്. അപകട മരണങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ ഒക്കെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ എന്ത് മാനസീക സുഖമാണ് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ല. മരിച്ച വ്യക്തിയുടെ ഒരു പാസ്പോട്ട് ഫോട്ടോയോ മറ്റ് ജീവിച്ചിരിക്കുമ്പോഴുള്ള ഫോട്ടോയോ ഇട്ട് വാർത്ത ആളുകളെ അറിയിക്കുക..

മരിച്ച വ്യക്തിയുടെ ഫോട്ടോയോടൊപ്പം അവരുടെ കുടുംബക്കാരുടെ ഫോട്ടോയും ചേർത്ത് മരണവിവരം പോസ്റ്റ് ചെയ്യുന്നത് തികച്ചും തെറ്റാണ്. മരിച്ച വ്യക്തിയുടെ ഫോട്ടോ മാത്രം ഇട്ടാൽ പോരെ? ജീവിച്ചിരിക്കുന്നവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ശരിയല്ല.

ഒരു വാക്ക്:

post watermark60x60

ദാരുണമായ സംഭവങ്ങൾ കുറച്ചു കൂടി പക്വമായി, മനുഷ്യത്വപരമായി കൈകാര്യം ചെയ്യുവാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു… അതേ… ഇനിയും നമ്മുടെ മനസ് വളരേണ്ടിയിരിക്കുന്നു…

– ഫിന്നി കാഞ്ഞങ്ങാട്
  ജനറൽ പ്രസിഡന്റ് – ക്രൈസ്തവ എഴുത്തുപുര

 

-ADVERTISEMENT-

-ADVERTISEMENT-

You might also like