പി.വൈ.പി.എ കോട്ടയം മേഖലക്ക് പുതിയ നേതൃത്വം


കോട്ടയം:- പി വൈ പി എ കോട്ടയം മേഖല പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡണ്ട് ആയി പാ. ഷെയ്‌ൻസ്‌ ബേബി, വൈസ് പ്രസിഡന്റ്മാരായി സുവി. ആലിൻ എബ്രഹാം പാമ്പാടി, ബ്ലസൻ ജോൺ എരുമേലി, സെക്രട്ടറി ആയി ജോഷി പൊൻകുന്നം ജോയിന്റ് സെക്രട്ടറിമാരായി സുവി: ഷിജോ ജോൺ കാനം, ഫിലിപ്പ് ജെയിംസ് വൈക്കം, ട്രഷറർ ആയി എബി ചാക്കോ, പബ്ലിസിറ്റി കൺവീനർ ആയി ജെബിൻ ജെയിംസ് വാഴയൂർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. താലന്ത് കൺവീനർ ആയി ബ്ര: ജോൺസൻ ടി ജോർജ് പുതുപ്പള്ളിയും നിയമിതനായി. മേഖലാ പ്രസിഡന്റ് ബെറിൽ പി തോമസിന്റെ അധ്യക്ഷതയിൽ ഐപിസി പുതുപ്പള്ളി സെൻട്രൽ ചർച്ചിൽ കൂടിയ പൊതു യോഗമാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

മേഖല സെക്രട്ടറി അനീഷ് കെ തോമസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബെന്നി പുള്ളോലിക്കൽ, രാജു മാത്യു ഗുഡ്‌ന്യൂസ്, സാം കെ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ നടപടികൾ പൂർത്തീകരിക്കപ്പെട്ടത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like