ജോണിക്കുട്ടിക്ക് ജീവിക്കണമെന്നുണ്ട്, പക്ഷെ നമ്മൾ കനിയണം!

കുവൈത്ത്: ഇരുവൃക്കകളും മാറ്റിവച്ച മലയാളി തുടർ ചികിൽസയ്ക്കും അതിജീവനത്തിനും സഹായം തേടുന്നു. കുവൈത്തിൽ ജോലി തേടിയെത്തിയ, കോട്ടയം അമലഗിരി ചേലനിൽക്കുംകാലായിൽ സി.ജെ. ജോണിക്കുട്ടിയാണു സാമ്പത്തിക ബാധ്യതകളാൽ നട്ടം തിരിയുന്നത്. 2013ൽ ജോണിക്കുട്ടിയുടെ ഇരുവൃക്കളും മാറ്റിവച്ചു.

അന്നു ജോണിക്കുട്ടിയുടെ ദയനീയ സാഹചര്യം വായിച്ച നാട്ടുകാർ നൽകിയ സഹായം കൊണ്ടാണു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അതിനിടെ അമ്മയുടെ ചികിത്സ, അനുജന് ഉണ്ടായ അപൂർവ രോഗം എന്നിവയുടെ ചികിത്സക്കായി വീടു വിൽക്കേണ്ടി വന്നു. രണ്ടരവർഷം മുൻ‌പാണു ജോലിതേടി കുവൈത്തിൽ എത്തിയത്. കുവൈത്തിൽ എത്തി ഒരുമാസത്തിനു ശേഷം ശാരീരികാസ്വാസ്ഥ്യം തുടങ്ങി. വൃക്കയുടെ പ്രവർത്തനത്തിൽ താളപ്പിഴ കണ്ടെത്തിയതോടെ ചികിത്സയും തുടങ്ങി.

post watermark60x60

കഴിഞ്ഞ ഒക്ടോബറിൽ തളർന്നു വീണതിനെ തുടർന്ന് ഏതാനും ദിവസം ആശുപത്രിയിലായി. ജനുവരിയിൽ നാട്ടിൽ‌പോയി ചികിത്സക്കുശേഷം ഏപ്രിൽ ആദ്യം തിരിച്ചെത്തി. ശാരീരികമായി തളർന്ന ജോണിക്കുട്ടിക്ക് കുവൈത്തിലെ കാലാവസ്ഥയിൽ തുടരാൻ പ്രയാസമാണെന്നാണു ഡോക്ടർമാർ നൽകിയിട്ടുള്ള ഉപദേശം. സാമ്പത്തികമായി ഏറെ ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് ജോണിക്കുട്ടി. ജൂലൈ അഞ്ചിനു നാട്ടിലേക്കു തിരിക്കാനാണു തീരുമാനം. ഫോൺ: 99567369.

നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ സഹായിക്കാൻ കഴയുമെങ്കിൽ അത് ചെയ്യണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

അക്കൗണ്ട് വിവരം:
JOHNIKUTTY. C.J,
FEDERAL BANK Ltd,
NRE A/C NO.99982104965521,
BRANCH CODE 9998,
CUST ID 128570436.

-ADVERTISEMENT-

-ADVERTISEMENT-

You might also like