മുംബൈയിലെ ജനവാസകേന്ദ്രത്തിൽ വിമാനം തകര്‍ന്നു വീണ് 5 മരണം

മുംബൈ: മുംബൈയിലെ ജനവാസകേന്ദ്രത്തിൽ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഘട്കോപറിലാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണത്. വിമാനം നിലത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഘട്കോപറിലെ സര്‍വോദയ നഗറില്‍ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. കിംഗ് എയര്‍ സി 90 വിമാനമാണ് തകര്‍ന്നത്.

post watermark60x60

-ADVERTISEMENT-

You might also like