ലേഖനം:ദൈവത്തെ സ്വപ്നം കാണുവാൻ അനുവദിക്കൂ | റോഷൻ ബെൻസി ജോർജ്

ഒരോരുത്തർക്കും അവർ ആരാകണം എന്നൊരു സ്വപ്നം കാണും, പ്രത്യേകിച്ചും യൗവനക്കാർക്ക്. പക്ഷെ ദൈവത്തിനും ഒരോരുത്തരേക്കുറിച്ച് ഒരു സ്വപ്നം ഉണ്ട്. പ്രശ്നങ്ങൾ ഇവിടെയാണ് തുടങ്ങുന്നത്, നമ്മളുടെ ഹിതം നടത്തണോ അതോ, ദൈവഹിതത്തിനായ് വിട്ടുകൊടുക്കണോ. പലർക്കും ‘ദൈവഹിതം’ എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന ചിന്ത, ‘പാസ്റ്ററാകണം’ എന്നാണ്. ഡോക്ടർ ആകണം എന്നു ചിന്തിച്ചയാളെ പാസ്റ്ററാകണം എന്ന ചിന്ത അസ്വസ്ഥമാക്കിയേക്കാം. പക്ഷെ ‘ദൈവഹിതം’ എന്ന വാക്ക് പാസ്റ്ററാകണം എന്നു തന്നെയാണോ? അതോ ദൈവത്തിന് അത്ഭുതകരമായ പദ്ധതികൾ ഉണ്ടോ? നമുക്ക് ഒന്നു നോക്കാം.

1. ദാവീദ് (B.C. 1000)
ദാവീദ് ഒരു ആട്ടിടയൻ ആയിരുന്നു. ദാവീദിന് തന്റ്റെ സാഹചര്യങ്ങൾക്ക് ഒത്ത് ഒരു സ്വപ്നം ഉണ്ടായിരുന്നിരിക്കാം. സ്വന്തമായ ഒരു കൂട്ടം ആടുകളെ വാങ്ങണം, മൃഗസമ്പത്ത് വർദ്ധിപ്പിക്കണം, ധനികനാകണം, ദൈവഹിതപ്രകാരം തന്റ്റെ ജീവിതം ജീവിക്കണം. പക്ഷേ ദൈവഹിതം മറ്റൊന്നായിരുന്നു. ദാവീദിനെ രാജാവാക്കണം. ദൈവം പറയുന്നു, യിശ്ശായിയുടെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു ( 1 ശമു. 16:1). ദാവീദ് മനസ്സിപോലും വിചാരിക്കാത്ത കാര്യങ്ങളെ ചെയ്യുവാൻ ദൈവം ദാവീദിനെ നിയോഗിക്കുന്നു.

2. ശൗൽ (A.D. 1)
ശൗൽ ധനികനായിരുന്നു. പരീശനായിരുന്നു. ന്യായപ്രമാണപ്രകാരം ദൈവത്തെ പ്രസാദിപ്പിക്കാൻ ഉത്സാഹിച്ചിരുന്നു. യരുശലേമിലെ ഏറ്റവും വലിയ റബിയാകണം, ഗുരുവാകണം എന്നൊക്കെയാകാം ശൗലിന്റ്റെ സ്വപ്നങ്ങൾ. തന്റ്റെ എരിവിൽ ക്രിസ്ത്യനികളെ ഉപദ്രവിക്കാനും ശൗൽ തുനിയുന്നു. ശൗൽ വിചാരിക്കുന്നു, ദൈവത്തിന് ഇത് കൂടുതൽ ഇഷ്ടമാകും. പക്ഷെ ദൈവത്തിന്റ്റെ ഹിതം മറ്റൊന്നായിരുന്നു, മതഭ്രന്തനായ ശൗലിൽ ദൈവം വിശ്വസ്ഥനായ ഒരു പൗലോസിനെ കണ്ടിരുന്നു. ദൈവം തന്റ്റെ ഹിതം നടത്തുന്നു. ശൗൽ തന്റ്റെ സ്വപ്നങ്ങൾ പോലെ വളർന്നിലായിരിക്കാം, പക്ഷെ ലോകചരിത്രം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ സുവിശേഷകനായ് ശൗൽ മാറുന്നു. ദൈവത്തിന്റ്റെ കണ്ണിൽ പൗലോസ് ശ്രേഷ്ഠനായ് മാറുന്നു.
3. വില്യം കേറി (1761-1834)
ചെരിപ്പുകുത്തിയുടെ സഹായിയായിരുന്ന വില്യം ഒരു ദിവസം രണ്ട് പേരുടെ സംഭാഷണം കേൾക്കുന്നും. ‘ദൈവം കൈകളിൽ എടുത്തു പ്രവർത്തികുവാൻ ആഹ്രഹിക്കുന്ന ഒരാൾ ആരാകും എന്നു പറയാനേ പറ്റില്ല’ , ഇതായിരുന്നു സംഭാഷണം. വില്യം തന്റ്റെ ജീവിതം ദൈവത്തിനായ് കൊടുക്കുന്നു. ഇന്ത്യയുടെ സുവിശേഷികരണത്തിൽ വില്യം കേറിയുടെ പങ്ക് വലുതാണ്.

4. ജോർജ് മുള്ളർ (1805-1898)
ജോർജ് മുള്ളർ സ്വന്തം ജീവിതം സ്വയത്തിനുവേണ്ടി ജീവിച്ചക്കാൻ ആഹ്രഗിച്ച ആളായിരുന്നു. മറ്റുള്ളവർക്ക് മുറിവുകൾ സംഭവിക്കുന്നത് മുള്ളർക്ക് വിഷയം അല്ലായിരുന്നു. പഠനത്തിൽ മികവ് ഉണ്ടെങ്കിലും, മുള്ളർ ഒരു മോഷ്ടാവായിരുന്നു. പക്ഷെ ദൈവം ഹിതം മറ്റൊന്നായിരുന്നു. മുള്ളറിൽ ഒരു പ്രാർത്ഥനാ മനുഷ്യനെ ദൈവം കണ്ടിരുന്നു. കള്ളൻ ആയിരുന്ന ജോർജ് മുള്ളർ ക്രിസ്ത്യനിയായ ശേഷം ആയിരക്കണക്കിന് അനാഥ കുട്ടികളുടെ അപ്പനാകുന്നു.

5. ആൻഡ്രൂ വാണ്ടർ ബിജിൽ(1928-present)
ഡച്ച് പട്ടാളക്കാരനായ താൻ യുദ്ധത്തിൽ പരുക്കേറ്റ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ, ബൈബിൾ വായിക്കുന്നു. ക്രിസ്ത്യനിയാകുന്നു. തന്റ്റെ ജീവിതം ദൈവത്തിനായി കൊടുക്കുന്നു. പക്ഷെ ദൈവത്തിന്റ്റെ നിയോഗം കെട്ടിട്ടു, പട്ടാളക്കാരനായ തന്റ്റെ ധൈര്യമെല്ലാം ചോർന്നുപോകുന്നു. പണ്ട് സോവിയറ്റ് ഭരണത്തിന്റ്റെ കീഴിലുള്ള റഷ്യയിൽ, കഷ്ടപ്പെടുന്ന ക്രിസ്ത്യനികൾക്ക് ബൈബിൾ എത്തിച്ചുകൊടുക്കണം, അവർക്ക് ആസ്വാസം ആകണം. ഇത് ആൻഡ്രുവിന്റ്റെ ചിന്തകൾക്കും അപ്പുറമായിരുന്നു. പക്ഷെ ആൻഡ്രൂ ദൈവഹിതത്തിനായ് തനെത്താൻ താഴ്ത്തുന്നു. ആൻഡ്രൂവിനെക്കോണ്ടി ദൈവം ആ ജോലി ഭംഗിയായി നിവർത്തിക്കുന്നു. സോവിയറ്റ് ഭരണം നിലച്ച ശേഷം ആൻഡ്രൂവിന്റ്റെ ആവശ്യം ഇല്ലാതെയായി. ദൈവവിളിക്ക് മുടക്കം വരുത്താതെ ആൻഡ്രൂ മറ്റുള്ള രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അവരുടെ സ്ഥാപനം ഇന്നു 70 രാജ്യങ്ങളിൽ കഷ്ടം അനുഭവിക്കുന്ന ക്രിസ്ത്യനികളെ സഹായിക്കുന്നു.

6. ഹെൻറി ഫ്രിറ്റ്സ് ഷേഫർ III (1944-present)
ലോകം കണ്ടിട്ടുള്ള രസതന്ത്രജ്ഞന്മാരിൽ പ്രധാനി. 5 തവണ നോബൽ നോമിനി( ഇത്രയും തവണ നോബൽ നോമിനിയായവർ വളരെ കുറവാണ്). രസതന്ത്രതിൽ അനേകം പേപ്പറുകൾ, പുതിയ കണ്ടുപിടിത്തങ്ങൾ. പക്ഷെ ഇയാൾ ഒരു ക്രിസ്ത്യനിയാണ്. താൻ ക്രിസ്ത്യാനിയാണെന്നു പറയാനും, ‘ഇവല്യൂഷൻ’ അല്ല ദൈവം ഭൂമിയെ സൃഷ്ടിച്ചതാണെന്നും പറയുവാൻ ഇദ്ദേഹത്തിന് ഒരു നാണവുമില്ല, അതും അമേരിക്കയിൽ. ദൈവും ഉണ്ടെന്നും, ദൈവവിശ്വാസത്തെ ശാസ്ത്രത്തിന് എതിർക്കാൻ ഒക്കുന്നതല്ല എന്നും ഷേഫർ എല്ലാവരൊടും പറയുന്നു. ദൈവം തന്നെ ആക്കിവച്ച ഉന്നതമായ ശാസ്ത്രപദവിയിൽ ഇരുന്നുകൊണ്ട് ഷേഫർ ദൈവ മഹത്വത്തിനായ് അദ്ധ്വനിക്കുന്നു.

7. വിഗോ ഓൽസൻ(1927-uncertain)
M.S., M.D., Litt.D., D.H., F.A.C.S., F.I.C.S., D.T.M.&H. ഇത്തരം ഡിഗ്രികൾ കോർത്തിണക്കിയ സർജൻ. ദൈവമുണ്ടോയെന്നു സംശയം. ഇദ്ദേഹത്തെ കൊണ്ടും ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു. ദൈവത്തെ കണ്ടെത്താൻ ഇദ്ദേഹവും ഭാര്യയും തുനിയുന്നു. ദൈവത്തെ കണ്ടെത്തിയ ശേഷം, ഇവർ ദൈവത്തിനായ് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നു, മെഡിക്കൽ മിഷനിമാരാകാൻ. ദൈവം ഇവരെ ബംഗ്ലാദേശിലേക്ക് അയക്കുന്നു.

ഇത്രയും വായിച്ചുവല്ലോ, എന്തു മനസ്സിലായി. ദൈവഹിതം എന്ന വാക്ക് പാസ്റ്ററാകണം എന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്. ദൈവം ആക്കിവച്ച സ്ഥലത്ത്, സ്ഥാനത്ത് ദൈവഹിതപ്രകാരം ദൈവമത്വത്തിനായി അദ്ധ്വാനിക്കണമെന്നാണ്. ദൈവത്തിനായ് അനേകരെ നേടണമെന്നാണ്. ദൈവഹിതമില്ല, ദൈവവിളിയില്ല എന്നു പറഞ്ഞാൽ എല്ലാം എളുപ്പമാണ്, പിന്നെ ഒന്നും ചെയ്യാതെ ചുമ്മാ ഇരിക്കാം. പക്ഷെ ഒന്ന് മനസ്സിലാക്കുക ദൈവത്തിന് ഒരോ വ്യക്തികളെക്കുറിച്ചും വ്യത്യസ്ത ഹിതങ്ങൾ ഉണ്ട്. ആ ഹിതത്തിനായ് നമ്മൾ ദൈവമുൻപിൽ സമർപ്പിക്കുമ്പോൾ നമ്മളുടെ ജീവിതം ധന്യമാകും.

“ എന്റ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റ്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റ്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (യെശ. 55:8,9)

സഹോദരാ, സഹോദരി ഇനി എന്തിന് താമസ്സിക്കുന്നു. നമുക്ക് ദൈവഹിതത്തനായി പ്രാർത്ഥകാം. ദൈവം തന്റ്റെ ഹിതം വെളിപ്പെടുത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.