ചെറുചിന്ത :കുമ്പസാരം ദൈവത്തോട് മാത്രം | പാസ്റ്റർ ഷാജി ആലുവിള

ദൈവത്തിന്റെ ധാർമിക നിയമങ്ങൾക്കു എതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് പാപം. പ്രവർത്തി മാത്രമല്ല, മോശമായ ചിന്തയും പാപം ആണ്. ആരും വിശുദ്ധരല്ല. ചെയ്ത പാപം, ചിന്തിച്ച പാപം സ്വയം ഏറ്റു പറഞ്ഞു ഉപേക്ഷിക്കുകയും അതും, മറ്റൊന്ന് പുതിയതായി ചെയ്യാതെയും ഇരിക്കണം. അതു ആർക്കും സാധിക്കയും ഇല്ല കാരണം നാം അനുതപിക്കുന്നത് മറന്നു പോകുന്നു.ഒരുവൻ ചെയ്ത പാപം അവനവൻ മനുഷ്യനോടും ദൈവത്തോടും ഏറ്റു പറഞ്ഞു അനുതപിക്കുന്നതാണ് നല്ലത്. കാമം കൊണ്ടും കോപം കൊണ്ടും ചെയ്ത പാപത്തിൽ പലപ്പോളും വിമർശിക്കപ്പെടുന്നതും ചുഷണം ചെയ്യപ്പെടുന്നതും കാമം ആണ്.അപ്പൻ പച്ച മുന്തിരിങ്ങ തിന്നാൽ മക്കളുടെ പല്ലു പുളിക്കില്ലല്ലോ.കുമ്പസാര കൂട്ടിൽ മാത്രമല്ല ഹൃദയത്തിലെ ഇങ്ങനെയുള്ള വിഷയം ആരോട് പറയുമ്പോഴും അതിൽ ഒരു ചതി ഒളിഞ്ഞിട്ടുണ്ട് എന്ന്‌ ആരും മറക്കരുത്. എല്ലാ മേഖലയിലും ധാർമികത നഷ്ടമായി എന്നുള്ളതു സത്യം തന്നെ. നമ്മൾ ഏറ്റു പറയുന്ന വിവരങ്ങൾ ഒറ്റ മനുഷ്യനോടും പറയാത്ത വിശ്വസ്തൻ ദൈവം മാത്രം..സർവ്വ വ്യാപിയും രൂപഗുണം ഇല്ലാത്തതുമായ ആ ശക്തിയോട് പറഞ്ഞാൽ ക്ഷമിക്കാത്ത പാപം ഇല്ല. മനുഷ്യ ദൈവങ്ങൾക്കോ..അച്ഛനോ..പാസ്റ്റർക്കോ…മാർപ്പപ്പായിക്കോ.. സ്വാമിജിമാർക്കോ…മൗലവി മാർക്കോ പറ്റില്ല… കാരണം ഇവരിൽ എല്ലാം കാമം..ക്രോധം..ലോഭം..മോഹം…കോപം..ഇവയൊക്കെ ഉണ്ടല്ലോ…കാരണം നമ്മൾ പാപികളാണ്…പിന്നെ ഒന്നു ചിന്തിക്കുക നമ്മൾ മനുഷ്യരാണ്..തെറ്റുകൾ ചെയ്യുവാൻ സാധ്യതകൾ ഏറെ ആണ്.ഇന്ദ്രിയത്തെ ജയിക്കാൻ ശ്രമിക്കണം….സമൂഹത്തിൽ ഇത്‌ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.ക്രിസ്തു ദേവൻ പറഞ്ഞു “നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ” മാർട്ടിൻലൂഥർ നവീകരണം കൊണ്ടുവന്നതിൽ ഈ രീതിയിലുള്ള കുമ്പസാരവും തെറ്റ് എന്ന് പറഞ്ഞിരുന്നു. ക്രിസ്തീയ സമൂഹത്തിലെ ഒത്തിരി അനാചാരങ്ങൾ എടുത്തു മാറ്റേണ്ട കാലം കഴിഞ്ഞു…ബൈബിളിൽ ഇല്ലാത്ത അനാചാരമാണ് കുമ്പസാര കൂടും ആ ഏറ്റുപറച്ചിലും……ദൈവത്തോടും മനുഷ്യനോടും ഏറ്റു പറഞ്ഞു നല്ല മനുഷ്യരാകാം നമുക്ക്…ദൈവത്തിനും നമ്മുടെ സമൂഹത്തിനും വേണ്ടി.

-ADVERTISEMENT-

-ADVERTISEMENT-

You might also like