ജൂലൈ 27-ന് ബ്ലഡ്‌ മൂണ്‍ പ്രതിഭാസം; അന്ത്യകാല ലക്ഷണമെന്ന് ചില സുവിശേഷകര്‍

ടുത്ത മാസം ഇരുപത്തി ഏഴിന് നടക്കുന്ന ബ്ലഡ്‌ മൂണ്‍ പ്രതിഭാസം അന്ത്യകലത്തിന്റെ വ്യക്തമായ ലക്ഷണം ആണെന്ന് ചില സുവിശേഷകര്‍.  ഈ വര്ഷം നടക്കുന്ന രണ്ടാമത്തെ ബ്ലഡ്‌ മൂണ്‍ പ്രതിഭാസമാണിത്. ഒന്നാമത്തേത് ജനുവരിയില്‍ ആയിരുന്നു. അന്നേ ദിവസം ചന്ദ്രന്‍ കൂടുതല്‍ വലിപ്പം തോന്നുകയും കൂടുത പ്രകാശം പരത്തുകയും ചുവന്ന നിറത്തില്‍ ആകുകയും ചെയ്യും. മുഴു ചന്ദ്ര ഗ്രഹണത്തിന്റെ ഫലമാണ് ബ്ലഡ്‌ മൂണ്‍. ചന്ദ്രൻ ഭൂമിയെയും അതിന്റെ നിഴലിലെയും കടന്നുപോകുമ്പോൾ സംഭവിക്കുന്നതാണിത് .

സുവിശേഷകരായ ജോൺ ഹഗേയും മാർക്ക് ബ്ലിറ്റ്സും ഇ സംഭവത്തിന്‍റെ പ്രാധാന്യം തിരുവചനവുമായ് ചേര്‍ത്തു സംസാരിക്കുന്നു. യോവേല്‍ 2:30-31, പ്രവൃത്തികൾ 2: 20-ലും വെളിപ്പാടു 6:12-ലും ബൈബിൾ പ്രവചിക്കുന്ന സൂചനകളുടെ നിവര്‍ത്തിയാനിതെന്നു ഇവര്‍ പറയുന്നു. ആ നാളുകളില്‍ ചന്ദ്രന്‍ രക്ത നിറമാകുമെന്നത് അന്ത്യകാല ലക്ഷണത്തോടുള്ള ബന്ദത്തില്‍ ബൈബിളിലെ പ്രവചനമാണ്.

ഏന്‍ഡ് ടൈം മിനിസ്ട്രിയുടെ പ്രസിഡന്റ്‌ ഇര്‍വിന്‍ ബാക്സ്ട്ടര്‍ പറയുന്നത്, അന്ത്യകാലസമയത്തോട്‌ ഈ തലമുറ ഏറ്റവും അടുത്തു. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍കൊണ്ട് ബൈബിള്‍ പറയുന്ന ആ വലിയ പ്രവചന ശബ്ദത്തിന്റെ നിവര്‍ത്തീകരണം സംഭവിക്കാന്‍ ഇനിയധിക നാളുകള്‍ ഇല്ല. പ്രപഞ്ചത്തിലെ അടയാളങ്ങളും സംഭവ വികാസങ്ങളും ആ മഹത്വകരമായ പ്രവചനത്തിന്റെ നിവര്‍ത്തി വാതില്‍ക്കല്‍ എത്തി എന്ന് വിളിച്ചോതുന്നു. അദ്ദേഹം പറഞ്ഞു.

 

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like