ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ് മിനി ലോറിയിൽ കൂട്ടിയിടിച്ച് നാലു മരണം

ആലപ്പുഴ∙ എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ വൈദ്യുതി ഓഫിസിനു സമീപം കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ചു സഹോദരന്മാർ ഉൾപ്പെടെ നാല് ആലപ്പുഴ സ്വദേശികൾ മരിച്ചു. ആലപ്പുഴ സീവ്യൂ വാർഡ് പുതുവൽ പുരയിടത്തിൽ ഇബ്രാഹിമിന്റെ മക്കൾ ബാബു, സജീവ് ഇവരുടെ ബന്ധു ആസാദ്, പള്ളിപുരയിടത്തിൽ കെ.എൽ. ബാബു (44) എന്നിവരാണു മരിച്ചത്. ബസ് യാത്രക്കാരായ ജിത ജോസഫ്, ജോസഫ്, മണിക്ക് ആസാദ്, ഏലിയാമ്മ, ജാഫർ, ഷെരീഫ് എന്നിവർക്കു നിസാര പരുക്കുണ്ട്.

ചെങ്ങന്നൂരിൽ നിന്നു കോട്ട, കാരിത്തോട്ട വഴി പത്തനംതിട്ടയ്ക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. എതിരേയെത്തിയ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ് വാനിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ഛിന്നഭിന്നമായി.

post watermark60x60

വാനിന്റെ ലോഡിങ് ഏരിയയിൽ കിടന്ന പുതുവൽ പുരയിടത്തിൽ ബാബുവിനെ അവസാനമാണു രക്ഷാപ്രവർത്തകർ കണ്ടത്. നേരിയ അനക്കമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാനിന്റെ ഡോർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.

Courtesy: mmnews

-ADVERTISEMENT-

-ADVERTISEMENT-

You might also like