പ്രാർത്ഥനയ്ക്ക് ഉത്തരമായി

തിരുവല്ല: ഐ.പി.സി കുറ്റൂർ സഭാ ശുശ്രുക്ഷകനും പി.വൈ.പി.എ കേരളാ സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറുമായി സേവനം ചെയ്യുന്ന പാസ്റ്റർ തോമസ്‌ ജോർജ് കട്ടപ്പനയുടെ മകൻ ഏബലിന്റെ (6) വയറ്റിൽ മെറ്റൽ സ്ട്രിപ്പ് കുടുങ്ങി ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിന്നു.

അത് തനിയെ പുറത്തു വന്നില്ലെങ്കിൽ സർജ്ജറി ചെയ്യണമെന്ന ഡോക്ടർമാരുടെ നിഗമനത്തിൽ അനേക ദൈവമക്കളുടെ പ്രാർത്ഥനയാൽ സർജ്ജറി കൂടാതെ തന്നെ ദൈവം അത്ഭുതം പ്രവർത്തിച്ചു. ഇന്ന് രാവിലെ ഈ വിവരം പ്രാർത്ഥിക്കവാൻ എല്ലാ ദൈവമക്കളെയും ക്രൈസ്തവ എഴുത്തുപുര അറിയിച്ചിരുന്നു. പ്രാർത്ഥിച്ച ഏവർക്കും പാസ്റ്റർ തോമസ് ജോർജ് നന്ദിയെ അറിയിച്ചു.

വയറ്റിൽ കുടുങ്ങിയ മെറ്റൽ സ്ട്രിപ്പ്
-ADVERTISEMENT-

-ADVERTISEMENT-

You might also like