ക്രൈസ്തവ എഴുത്തുപുര കേരള ഘടകത്തിനു പുതിയ നേതൃത്വം; പ്രസിഡന്റ് ജിനു വർഗ്ഗീസ്

അടൂർ: ക്രൈസ്തവ എഴുത്തുപുരയുടെ കേരള ചാപ്പ്റ്റർ 2018 – 2019 വർഷങ്ങളിലേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. ഇന്നലെ അടൂർ എ. ജി സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവിലേക്ക് പ്രസിഡന്റ് ആയി ജിനു വർഗീസ് നീയമിതമായി. എ.ജിയുടെ യുവജന സംഘടനയായ സി.എയുടെ മുൻ ട്രഷററും, അഗ്‌മയുടെ ട്രഷററും ആണ് അദ്ദേഹം. ആഗ്മയിലെ ക്രൈസ്തവ എഴുത്തുപുര പ്രതിനിധിയുമാണ്. പി.വൈ.സി സംസ്ഥാന ട്രഷറർ ആയും സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്.

വൈസ് പ്രസിഡന്റ്മാരായി ഇവാ. ജസ്റ്റിൻ ജോർജ് കായംകുളവും, ഷോളി വർഗ്ഗീസും നീയമിതരായി. ജസ്റ്റിൻ ജോർജ് ക്രൈസ്തവ എഴുത്തുപുര കേരള ഘടകം മുൻ സെക്രട്ടറിയാണ്. ഇപ്പോൾ മണക്കാല ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരിയിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. ഷോളി വർഗീസ് ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.

സെക്രട്ടറി ആയി സുജ സജി നിയമിതയായി. മികച്ച സമൂഹീക പ്രവർത്തകയായ സുജ സജി ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം അസ്സോസിയേറ്റ് ഡയറക്ടർ ആയും സേവനം അനുഷ്ഠിക്കുന്നു.

ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ ഷാജി ആലുവിള, ഇവാ. ജിബിൻ തടത്തിൽ എന്നിവർ നിയമിതരായി. പാസ്റ്റർ ഷാജി ആലുവിള അനുഗ്രഹീത സംഘാടകനും എഴുത്തുകാരനും, എ. ജി കൊല്ലക സഭയുടെ ശുശ്രൂക്ഷകനുമാണ്. ആഗ്മയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു. ജിബിൻ തടത്തിൽ അനുഗ്രഹീത സംഘാടകനും പാസ്റ്റർ കെ.സി. ജോണിന്റെ നെടുമ്പ്രം സഭയിൽ അസ്സോസിയേറ്റ് പാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പി.വൈ.പി.എ യുടെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. കൂടാതെ മുണ്ടക്കയം ഐ.പി.സി പെനിയേൽ നെന്മേനി സഭയുടെ പാസ്റ്ററും ആണ്.

ട്രഷറർ ആയി അമൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥിയായ അമൽ മികച്ച സംഘാടകനും സാമൂഹിക പ്രവർത്തകനും ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് ടീം അംഗം ആഷേർ മാത്യുവിന്റെ സഹോദരനാണ്.

മീഡിയ കൺവീനർ ആയി നിയമിതനായ സുവിശേഷകൻ ഡാനിയേൽ മുട്ടപ്പള്ളി ക്രൈസ്തവലോകത്തിനു ഏറ്റവും പരിചിതനായ പ്രഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ്.

എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി ബിനു മാത്യുവും, ഷാന്റി ബ്ലെസ്സനും നീയമിതരായി. ബിനു മാത്യു സാമൂഹിക പ്രവർത്തകനും കൗൺസിലറും ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹ്യ പ്രവർത്തനമായ ശ്രദ്ധയുടെ അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ഷാന്റി പി ജോൺ അനുഗ്രഹീത എഴുത്തുകാരിയും, ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ സബ് എഡിറ്ററുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading