12 വർഷത്തിന് ശേഷം പെരുമ്പെട്ടി സഭായോഗം അനുഗ്രഹിതമായി നടന്നു

റാന്നി: പെരുമ്പെട്ടി ഐ.പി.സി ഫിലാഡൽഫിയ സഭയിൽ കഴിഞ്ഞ 12 വർഷമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ച് ഇരു സഭകളും സംയുക്തമായി ചേർന്ന് സഭായോഗം ഇന്ന് അനുഗ്രഹമായി നടന്നു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ മുഖ്യ സന്ദേശം നൽകി. ഇരു സഭകളിലെയും ശുശ്രൂഷകരായ പാസ്റ്റർ ജെയിംസ് വര്ഗീസ്, പാസ്റ്റർ വി.എ ജോർജ് എന്നീവരും ദൈവവചനം സംസാരിച്ചു. സഭാ സെക്രട്ടറിമാരായ പി.ഓ സോജൻ, ചെറിയാൻ ഈപ്പൻ, ഐ.പി.സി ജനറൽ കൗൺസിൽ അംഗം എബി പെരുമ്പെട്ടി തുടങ്ങിയവരും സംബന്ധിച്ചു. ഏകദേശം 200 പേർ ആരാധനയിൽ പങ്കെടുക്കുകയും ചെയ്തു. ആരാധനാനന്തരം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ ചുമതലപ്പെടുത്തിയ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളാണ് സമാധാനപരമായ ഒത്തുതീർപ്പിൽ പര്യവസാനിച്ചത്. പെന്തകൊസ്തു സമൂഹത്തിൽ വളരെ ചർച്ച ചെയ്തിരുന്നതും ദീർഘ വര്ഷങ്ങളായി നീണ്ടു നിന്ന തർക്കങ്ങൾക്ക് പരിഹാരം ഉണ്ടായതും അഭിമാനകരമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.