ലേഖനം:നമ്മുടെ രക്ഷിതാവ് വേഗം വരുന്നു | ബ്ലസൻ ജോൺ ന്യൂഡൽഹി

അന്ധവിശ്വാസികളെക്കാളും വിശ്വാസികൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ മഹാരാജ്യം.
ഇന്നത്തെ സ്ഥിതിഗതികൾ
എടുത്തു നോക്കുമ്പോൾ ഏറ്റവും അധികം കുലപാതകങ്ങൾ നടക്കുന്നത് ദൈവത്തിനു വേണ്ടിയാണ്. ഹിന്ദുവിന്റെ ദൈവം, മുസ്ലിമിന്റെ ദൈവം, ക്രിസ്ത്യാനിയുടെ ദൈവം. ആരാണ് ദൈവം?
സൃഷ്ടികർത്താവ്, പ്രപഞ്ചത്തിന്റെ നാഥൻ സർവ്വ വ്യാപി ഒരു പാട് പര്യായങ്ങൾ ഉണ്ട് ദൈവത്തിനു. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ദൈവത്തെ കുറിച്ചുള്ള അറിവും അഭിപ്രായവും ഇതാവും. ഇതിൽ ഭിന്നാഭിപ്രായമില്ല. വിശ്വസിക്കുന്നവർക്ക് ദൈവത്തെക്കുറിച്ചുള്ള ചിന്തയ്ക്കും അറിവിനും ബഹുമാനത്തിനും ഭിന്നാഭിപ്രായമില്ല . ദൈവം ആരാധന അർഹിക്കുന്നു . ചിന്തിക്കേണ്ട കാര്യങ്ങളിലേക്ക് കടക്കാം. അപ്പന് മക്കളെയോ ഭാര്യക്ക് ഭർത്താവിനെയോ ആർക്കും ആരെയും ദൈവസന്നിധിയിൽ ന്യായികരിക്കാനോ നീതികരിക്കാനോ കഴിയില്ല. ദൈവസന്നിധിയിൽ വെക്തികൾ അവരുടെ വിശ്വാസത്തിലും പ്രവർത്തിയിലും നീതികരിക്കപ്പെടുന്നു. അവിടെ മാതാവിന്റെ പ്രവർത്തിയോ പിതാവിന്റെ പ്രവർത്തിയോ സഹോദരന്റെ പ്രവർത്തിയോ ആരെയും സാധുകരിക്കുകയില്ല. അല്ലെങ്കിൽ

“അവനവൻ അവനവനു വേണ്ടി കടമ്പെട്ടിരിക്കുന്നു”.

ഇത് ഒരു ദൈവവിശ്വാസി ഒന്നാമതായി അടിവരയിട്ടു വയ്‌ക്കേണ്ടതായ ജീവിത ക്രമീകരണം ആണ്. വിശ്വസിക്കുന്ന
മനുഷ്യൻ എന്തിനു ദൈവത്തെ വിളിക്കുന്നു, പ്രാർത്ഥിക്കുന്നു, ആരാധിക്കുന്നു.
മുസ്ലിമിന് അഞ്ചു നമസ്കാരങ്ങൾ
ഉണ്ട്. ഹിന്ദുവിന് പൂജകളും അർച്ചനകളും ഉണ്ട്. ക്രിസ്ത്യാനിക്ക് പ്രാർത്ഥനയും ആരാധനയും ഉണ്ട്.
മനുഷ്യന് വേണ്ടത് എല്ലാം തന്നെ ഈ ഭൂമിയിൽ ലഭ്യമല്ലേ? ദൈവം
ഒരുക്കിയിട്ടില്ലേ? പിന്നെന്തിനു ദൈവം ? ഒറ്റ ഉത്തരമേയുള്ളൂ. എല്ലാം ഉണ്ടെങ്കിലും ദൈവം ഉണ്ടെങ്കിലേ അത് പൂർണ്ണമാകുന്നുള്ളു . ഇതൊക്കെയും ലഭ്യമെങ്കിലും, തങ്ങളിലേക്ക് എത്തുവാൻ ദൈവീക സാന്നിധ്യം വേണമെന്നുള്ള വിശ്വാസം. വിശുദ്ധ ദൈവ വചനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു . ഞാൻ അല്ഫയും ഒമേഗയും ആകുന്നു . ഏതിന്റെയും ആദിയും അന്തവും അറിയുന്ന ഏകൻ ദൈവം ആണ് . ഈ പൂർണതയെയാണ് വിശ്വാസം എന്ന് നാം പേരിട്ടു വിളിച്ചിരിക്കുന്നത്.

എബ്രായർ 11:1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
മനുഷ്യന് അവന്റെ ജീവിത ക്രമീകരണത്തിനു ദൈവം വേണം എങ്കിൽ അവന്റെ ജീവിതപൂർത്തീകരണത്തിനു
എത്രയധികം .
ഒരു മതവും തിന്മയെ
പ്രോത്സാഹിപ്പിക്കുന്നില്ല, നന്മ ചെയ്യുക എന്ന് പഠിപ്പിക്കുന്നു. നന്മ ചെയ്യുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നു.
പിന്നെ ദൈവത്തിന്റെ പേരിൽ എങ്ങിനെ കുലപാതകങ്ങൾ നടക്കുന്നു.
തിന്മകൾ ചെയുന്നു .
അതാഗ്രഹിക്കുന്ന ദൈവങ്ങളും ഉണ്ട് എന്നതിന് തെളിവാണിത് . യോഹന്നാൻ 8:44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; “നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു”. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഒരു മനുഷ്യൻ പൂർണ്ണനാവുന്നതു ദൈവ സാനിധ്യത്തിൽ വസിക്കുമ്പോൾ ആണ്.

യോഹന്നാൻ 15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല. അതിനായി ദൈവ വചനം ജഡമായി ഭൂമിയിൽ വന്നു. കാൽവറി  ക്രൂശിൽ “നമ്മുക്ക് കഴിയാത്തതു” നമ്മുക്ക് വേണ്ടി പൂർത്തീകരിച്ചു .

മനുഷ്യനെ പൂർത്തീകരിക്കുന്ന ദൈവീകസാന്നിധ്യമാണ് ക്രിസ്തു യേശു. ഇത് രണ്ടാമതായി അടിവരയിട്ടു ക്രമീകരിക്കേണ്ടതായ ജീവിത ക്രമമാണ് . ദൈവ വിശ്വാസികൾ അനേകർ ഉണ്ട് ആത്മാർത്ഥമായി അവർ സൃഷ്ടാവും സർവ്വവ്യാപിയുമായ ദൈവത്തെ ആരാധിക്കുന്നു എന്നാൽ അവരുടെ ജീവിതത്തെ ദൈവത്തോട് അടുപ്പിക്കുന്ന, ജീവിതത്തെ പൂർണതയിലേക്ക് നയിക്കുന്ന ദൈവീകസാന്നിധ്യമായ ക്രിസ്തുയേശുവിനെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല . എന്നാൽ അവർ ആ ദൈവീക സാന്നിധ്യം ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് . ഇന്ന് കൂണുകൾ പോലെ മുളച്ചു നിൽക്കുന്ന ആൾ ദൈവങ്ങൾ. ജയിലിലേക്ക് കടന്നുപോയ ഒരു ആൾ ദൈവത്തിനു നാലുകോടി ആരാധകർ ആണ് ഉള്ളത് . ദൈവീക സാനിധ്യം മനുഷ്യൻ ആഗ്രഹിക്കുന്നു എന്നാൽ പിശാച് ഈ വാഞ്ഛയ് അറിയുന്നു എന്നതിന് തെളിവാണ് ജയിലിലേക്ക് കടന്നു പോയ ആൾ ദൈവം.

മർക്കൊസ് 13:5

യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
13:6 ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.
“ഞാൻ ആകുന്നു എന്ന്
പറഞ്ഞുകൊണ്ട് ”
മനുഷ്യനെ പൂർണനാക്കുന്ന
ദൈവീക സാനിധ്യം എന്ന് പറഞ്ഞു പലരെയും തെറ്റിക്കും . മനുഷ്യൻ ദൈവീക
സാനിധ്യം ആഗ്രഹിക്കുന്നു എന്നാൽ അത്
കണ്ടെത്തുന്നതിൽ
പലരും പരാജയപ്പെടുന്നു.
യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു,
ഈ ദൈവീക സാന്നിധ്യത്തെ ശലോമോൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു
സദൃശ്യവാക്യങ്ങൾ8:1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?
8:4 പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.
8:22 യഹോവ പണ്ടുപണ്ടേ “തന്റെ വഴിയുടെ ആരംഭമായി”, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. 8:29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും, 8:30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു. സദൃശ്യവാക്യങ്ങൾ 8:35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

എഫെസ്യർ1:9  അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.
1:10 അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ
ക്രിസ്തുവിലുള്ള പൂർണത ആകുന്നു.
എന്താണ് ഈ പൂർണത?
യഥാർത്ഥമായി ജീവനുള്ള ദൈവത്തിലേക്ക് സൃഷ്ടിയെ നയിക്കുക.
ആരും ഒരുനാളും ദൈവത്തെ കണ്ടിട്ടില്ല,
വിവിധ നിലകളിൽ ദൈവത്തെ ദർശിച്ചു ആരാധിച്ചു വരുന്ന മനുഷ്യനെ യഥാർത്ഥമായ പാതയിലൂടെ ജീവനുള്ള ദൈവ സന്നിധിയിലേക്ക് നയിക്കുന്നതാണ്‌
ഈ പൂർണത എന്നതിൽ ഉൾക്കൊണ്ടിരിക്കുന്നതു . ഇത് കാല സമ്പൂർണതയിൽ ഉള്ള വ്യവസ്ഥയാകുന്നു .
നാം പൂർണത പ്രാപിച്ചുവോ ?
ഇതാ നമ്മുടെ
രക്ഷിതാവ് വേഗം വരുന്നു…….

 

-Advertisement-

You might also like
Comments
Loading...