ഓഗസ്റ്റ് 15ന് ‘പൊതിച്ചോർ’ പദ്ധതിയുമായി സംസ്ഥാന പി.വൈ.പി.എ

കുമ്പനാട് : ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന പി.വൈ.പി.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ സന്ദർശനവും അവിടെ ചികിത്സയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ചില നിമിഷങ്ങൾ ചിലവിടുവാനും അതോടൊപ്പം അവർക്ക് ഒരു നേരത്തേക്കുള്ള പൊതിച്ചോറ് നൽകുവാനും താൽപ്പര്യപ്പെടുന്നു, സായാഹ്നത്തിൽ വേദനിക്കുന്നവർക്ക് തെല്ലൊരു ആശ്വാസം പകരുവാൻ ഗാനങ്ങളുമായി ഹോസ്പിറ്റലിന് സമീപം ഒരു പ്രോഗ്രാം കൂടെ ക്രമീകരിക്കുവാൻ ആഗ്രഹിക്കുന്നു

post watermark60x60

അന്നേ ദിവസം അതാത് സോണൽ, ഡിസ്ട്രിക്റ്റ് പി.വൈ.പി.എയുടെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ, ആശുപത്രികളിൽ, വൃദ്ധസദനം, അനാഥാലയങ്ങൾ കേന്ദ്രീകരിച്ചു “പൊതിച്ചോറ്” നൽകുവാൻ പി. വൈ.പി.എ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. ഷാർജ വർഷിപ് സെന്ററും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുന്നു.

-ADVERTISEMENT-

You might also like