ഏ.ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ റവ.ഡോ. പി.എസ്.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

അടിമാലി: അസെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് അഭിമാനമായി ഏ.ജി കേരള മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലി ഇരുമ്പുപാലം ഏ.ജി ചർച്ചിന് സമീപം ഏ.ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ എന്ന പേരിൽ  ഇംഗ്ലീഷ് മീഡിയം സ്കൂൾ 13-06-2018 രാവിലെ 10.30 നു മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ.പി.എസ്.ഫിലിപ്പ്  പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.

കേരള മിഷൻ ഡയറക്ടർ റവ. സജിമോൻ ബേബി നേതൃത്വം നൽകി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി. വി പൗലോസ്, അടിമാലി സെക്ഷൻ പ്രെസ്ബിറ്റർ റവ. മനോജ് വര്ഗീസ് കേരള സ്റ്റേറ്റ് മിഷൻ ജോ. സെക്രട്ടറി റവ. സാജൻ ശാമുവേൽ, കമ്മറ്റി അംഗം മാത്യു വര്ഗീസ്, ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ, രക്ഷിതാക്കളുടെ പ്രധിനിധി തുടെങ്ങിയവർ ആശംസ പ്രസംഗം നടത്തി. അടിമാലി സെക്ഷനിലെ പാസ്റ്റർമാരും ദൈവമക്കളും പ്രതികൂല കാലാവസ്ഥയിലും വന്നു സംബന്ധിച്ചു. വിദ്യാഭ്യാസ മേഖലയിൽ പുതിയ ഒരു കാൽവെപ്പായി ഈ പ്രവർത്തനത്തെ മിഷൻ ബോർഡും എം.ഡി.സിയും ഏറ്റെടുത്തിരിക്കുകയാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.