ഐ.പി.സി അൻഡമാൻ-നിക്കോബാർ പ്രവർത്തനത്തിന് പുത്തൻ നേതൃത്വം
പോർട്ട്ബ്ലയർ: 2017ൽ രൂപംകൊണ്ട ഐ.പി.സി ആൻഡമാൻ – നിക്കോബാർ മിഷൻ സെന്റർ പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

ജൂൺ 7ന് പോർട്ട്ബ്ലയർ-കാലിക്കട്ട് ഐ.പി.സി ചർച്ചിൽ നടന്ന ജനറൽ ബോഡിയിൽ പാസ്റ്റർ ഡാനിയേൽ തോമസ് (അനിയൻകുഞ്ഞ് വളളംകുളം) പ്രസിഡന്റായി പുതിയ കൗൺസിൽ നേതൃത്വത്തെ തിരഞ്ഞെടുത്തു.
പ്രസ്തുത കൗൺസിലിൽ വൈസ് പ്രസിഡന്റായി പാസ്റ്റർ ബിജു പി.ജെ.യേയും സെക്രട്ടറിയായി പാസ്റ്റർ ഏബ്രഹാം രാജനെയും ജോ.സെക്രട്ടറിയായി പാസ്റ്റർ ജേക്കബ്ബ് മാക്സനേയും ട്രഷറായി ബ്രദർ ഷിബു സൈമണേയും നിയമിച്ചു.
Download Our Android App | iOS App
50ൽ പരം വർഷങ്ങൾ ആയി ഐ.പി.സിയുടെ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചിട്ട്. വെല്ലുവിളികൾ ധാരാളമുണ്ടെങ്കിലും പുതിയ പ്രവർത്തനപദ്ധതികൾക്ക് മുൻതൂക്കം നൽകി നിലവിൽ വന്ന കൗൺസിൽ പ്രവർത്തനങ്ങൾക്ക് മികച്ച ജനപിന്തുണയാണ് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ നേതൃത്വത്തിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ഭാവുകങ്ങൾ.