കനത്ത മഴ: കോട്ടയത്തും ആലപ്പുഴയിലും ചിലയിടങ്ങളിൽ നാളെ അവധി

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലെയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലെയും ഹയര്‍ സെക്കൻഡറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും വ്യാഴാഴ്ച (ജൂണ്‍ 14) കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

post watermark60x60

സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്കു മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണമെന്നും കലക്ടർ നിർദ്ദേശിച്ചു.
ആലപ്പുഴയിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രഫണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വ്യാഴാഴ്ച അവധിയാണ്. കോട്ടയം ജില്ലയുടെ നിരവധി പ്രദേേശങ്ങൾ വെളത്തിനടിയിലാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധം ദിവസങ്ങളായി നിലച്ച നിലയിലാണ്.

Download Our Android App | iOS App

തൊടുപുഴയിൽ കനത്ത മഴയെ തുടർന്ന് വാഹനങ്ങൾ ഒഴുകി പോയതായി റിപ്പോർട്ടുണ്ട്. കാഞ്ഞിരമറ്റത്ത് കടകളിലും വെള്ളം കയറി വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മാക്കൂട്ടം ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണുകൊണ്ടേയിരിക്കുന്നു, നിരവധി വാഹനങ്ങളും യാത്രക്കാരും കുടകിലോട്ട് യാത്ര പോയവരും കുടകില്‍ നിന്ന് നാട്ടിലോട്ട് പോയവരുമായി അനവധി ആളുകള്‍ ഇപ്പോൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ചുരത്തില്‍ വൈദ്യുതിയോ ഫോണ്‍ നെറ്റുവര്‍ക്കോ ഇല്ലാത്തതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. മഴ തുടർന്നുകൊണ്ടേയിരിക്കുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

-ADVERTISEMENT-

You might also like