ചെറുചിന്ത:അർഹിക്കുന്നത് നമ്മെ തേടി വരും | ഡെന്നി ജോൺ.

പാലക്കാട് നിന്നും കാറിൽ യാത്ര ചെയ്ത് വരികയായിരുന്നു. കുറെ ദൂരം കഴിഞ്ഞപ്പോൾ സ്റ്റിയറിങ്ങിനൊരു പരാതി.

” ഞാൻ ഒരു സ്റ്റിയറിങ്ങ് വീലല്ലേ? എന്നെപ്പോലുള്ള വട്ടത്തിലുള്ള എത്രയോ വീലുകൾ ഇതിനകത്തുണ്ട്. പിന്നെ എന്നെ മാത്രം എന്തിനാ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും ഇട്ട് തിരിച്ചു കൊണ്ടേ യിരിക്കുന്നത്?

” ഞാൻ പറഞ്ഞു: “പ്രിയ സ്റ്റിയറിങ് വീൽ, നിന്നെ അങ്ങോട്ടുമിങ്ങോട്ടുമിട്ട് തിരിക്കുന്നു എന്നത് ശരി തന്നെ. പക്ഷേ ഈ വാഹനം എങ്ങോട്ടു പോകണം എന്നു തീരുമാനിയ്ക്കുന്നത് നീയല്ലേ? ഒരു സുപ്രധാന റോൾ ആണ് നീ നിർവ്വഹിക്കുന്നത്.

” അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ വണ്ടിയ്ക്കകത്ത് നിന്നൊരു മുറുമുറുപ്പ്. നോക്കിയപ്പോൾ പൽച്ചക്രങ്ങളാണ്‌.

“എന്തായാലും ഞങ്ങൾ അനുഭവിയ്ക്കുന്ന പെടാപാട് ആർക്കുമില്ലല്ലോ?ഇടക്ക് ഗിയർ മാറ്റുമ്പോൾ കൊളുത്തി വലിയ്ക്കുമ്പോഴുള്ള അസഹനീയമായ വേദന….. എന്തു ചെയ്യാൻ !
“പൽച്ചക്രമേ നിങ്ങളല്ലേ ഈ വാഹനത്തിന്റെ സ്പീഡ് കൂട്ടുന്നതും കുറയ്ക്കുന്നതും… ഞാൻ പറഞ്ഞു നിർത്തി.
പുറത്തു നിന്നൊരു ശബ്ദം കേട്ടു .നോക്കിയപ്പോൾ നാലു ടയറും പിണങ്ങി നിൽക്കുകയാണ്. അതു കൊള്ളാം… ഈ വീൽ എന്നു പറയുന്നത് യഥാർത്ഥത്തിൽ ഞങ്ങളാണ്.മഴയായാലും വെയിലായാലും ഞങ്ങൾ കൊണ്ടല്ലേ പറ്റൂ. മണ്ണിലും കുഴിയിലും ചെളിയിലുമെല്ലാം കയറിയിറങ്ങണം. വണ്ടി സ്റ്റാർട്ട് ചെയ്താലുടൻ ഓട്ടം തുടങ്ങണം. പോരാത്തതിന് ഏറ്റവും കൂടുതൽ തേയ്മാനം ഞങ്ങൾക്കും .എല്ലാവരേക്കാളും കഷ്ടപ്പാട് ഞങ്ങൾക്ക് തന്നെ.” ഞാൻ പറഞ്ഞു: ” ടയർ കുട്ടാ…. നിങ്ങൾ ഈ ഓട്ടം ഓടിയതു കൊണ്ടല്ലേ ഈ വാഹനം ഇവിടെ വരെയെത്തിയത്.”
പിന്നെ…….നിങ്ങളെല്ലാം വീലുകളാണ്. യഥാസമയം നിങ്ങൾ കറങ്ങുന്നതു കൊണ്ടല്ലേ എനിയ്ക്കും വല്ലപ്പോഴുമൊന്ന് കറങ്ങാൻ പറ്റുന്നത്. അവർക്കെല്ലാം കാര്യം പിടികിട്ടി.

പലപ്പോഴും ഇതേ മനോഭാവം നമ്മളിൽ കാണാറില്ലേ. സമൂഹത്തിലായാലും സ്ഥാപനത്തിലായാലും കുടുംബത്തിലായാലും ഈയൊരു ചിന്ത കടന്നു വരുന്നു. “എല്ലാവരും ഒരു പോലല്ലേ, പിന്നെന്താ എനിക്ക് മാത്രം ഇങ്ങനൊരു ഡ്യൂട്ടി.” അതേ, ആ സ്ഥാനത്തിന് നിങ്ങളാണ് ഏറ്റവും യോഗ്യൻ. മറ്റാർക്കും ആ റോൾ നിർവ്വഹിക്കാനാവില്ല.അതിനാൽ ആയിരിക്കുന്ന സ്ഥാനം എന്തുമാകട്ടെ അവിടെ വിശ്വസ്തതയോടെ നിലനിൽക്കുക. ഒരു നാൾ അംഗീകാരം നിങ്ങളെ തേടിയെത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.