വൈ.പി.ഇ കേരളാ സ്‌റ്റേറ്റ് ‘ജീവസ്പർശം’ ഉദ്ഘാടനം ചെയ്തു

മുളക്കുഴ: ഇൻഡ്യാ ദൈവസഭയുടെ യുവജന വിഭാഗമായ വൈ പി ഇ യുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭമായി നടത്തുന്ന ജീവസ്പർശം രക്തദാന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

ഇന്ന് രാവിലെ 9 മണിക്ക് പിരളശ്ശേരി ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ വൈ പി ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദൈവസഭാ സംസ്ഥാന ഓവർസിയർ റവ. സി സി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.വൈ പി ഇ സറ്റേറ്റ് കോ-ഓർഡിനേറ്റർ പാസ്റ്റർ റോബിൻ സി. റോയി സ്വാഗതവും സ്റ്റേറ്റ് ട്രഷറർ ടോം റ്റി ജോർജ്ജ് നന്ദിയും അറിയിച്ചു. ലോക രക്തദാന ദിനമായ ജൂൺ 14-ന് സംസ്ഥാന വ്യാപകമായി വിവിധ ഹോസ്പിറ്റലുകളിൽ നൂറുകണക്കിന് യുവാക്കൾ രക്തദാന പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി മുളക്കുഴ സെഞ്ചുറി ഹോസ്പിറ്റലിന്റ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് മുളക്കുഴയിൽ വച്ച് നടത്തപ്പെട്ടു. ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻന്റ് പാസ്റ്റർ വൈ. റെജി കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജെ. ജോസഫ് മൗണ്ട് സീയോൻ ബൈബിൾ കോളേജ് പ്രിൻസിപ്പിൾ ഡോ. ഷിബു കെ. മാത്യു യു.പി.ജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ടി.എ. ജോർജ്ജ് ചാരിറ്റി ഡയറക്ടർ പാസ്റ്റർ ഷിജു മത്തായി മീഡിയാ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു കൗൺസിൽ മെംബർ പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വൈ.പി.ഇ ജോയിൻറ് സെക്രട്ടറി ഓഫീസ് സെക്രട്ടറി താലന്ത് ടെസ്റ്റ് കൺവീനർ പബ്ലിസിറ്റി കൺവീനർ പ്രയർ കൺവീനർ ബോർഡ് മെംബേഴ്‌സ് സന്നിഹിതരായിരുന്നു. വൈ.പി.ഇ സ്റ്റേറ്റ് സെക്രട്ടറി ഇവാ. മാത്യു ബേബി നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.