ഏ.ജി. ഇന്റർനാഷണൽ പബ്ലിക് സ്കൂൾ നാളെ ഉത്ഘാടനം ചെയ്യുന്നു

ഇരുമ്പുപാലം: ഏ.ജി കേരള മിഷൻ ചരിത്രപരമായ ഒരു നാഴിക്കല്ല് കൂടി പിന്നിടുകയാണ്. കേരള മിഷന്റെ പ്രധാന പ്രവർത്തന മേഖല ആയ അടിമാലി ആദിവാസി കോളനിക് സമീപം ഏ.ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരു പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ (സി.ബി.എസ്.ഇ സിലബസ്) ആരംഭിക്കുകയാണ്. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ .ഡോ. പി.എസ് ഫിലിപ്പ് നാളെ രാവിലെ 10 മണിക്ക് പ്രാർത്ഥിച്ചു സ്കൂൾ ഉൽഘാടനം ചെയ്യും. കേരള മിഷൻ ടീം പ്രവർത്തകരും, എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും പ്രസ്‌തുത മീറ്റിംഗിൽ പങ്കെടുക്കും.കേരളം മിഷൻ ഡയറക്ടർ റവ. സജിമോൻ ബേബി, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. റ്റി.വി. പൗലോസ്, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കമ്മറ്റി അംഗം റവ. എം എ ഫിലിപ്പ് തുടങ്ങിയവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. കെ.ജി. ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like