വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

പുനലൂർ: കുവൈറ്റ് ഫസ്റ്റ് എ.ജി. സി.എ.യുടെ പിന്തുണയോടെ ഇക്കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ വിജയിച്ച മലയാളം ഡിസ്ട്രിക്ടിലെ 24 തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള തുടർ വിദ്യാഭ്യാസ സഹായം ഇന്ന് രാവിലെ 10 മണിക്ക് പുനലൂർഎ.ജി. ഓഫീസിൽ വെച്ച് വിതരണം ചെയ്തു.
സി.എ. സെക്രട്ടറി പാസ്റ്റർ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭാ സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് സ്കോളർഷിപ്പ് വിതരണം ചെയ്തു വിദ്യാർഥികളെ അനുഗ്രഹിച്ച് പ്രാർഥിച്ചു.

ഡിസ്ട്രിക്ട് സി.എ. ട്രഷറർ ജിനു വർഗ്ഗീസ്, കുവൈത്ത് ഫസ്റ്റ് എ.ജി സി.എ. പ്രസിഡന്റ് ഷൈജു രാജൻ ചരുവിൽ എന്നിവർ പരിപാടിക്ക് ആഥിത്യം വഹിച്ചു. മറ്റു സി.എ. അംഗങ്ങളും സെക്ഷൻ സി.എ. ചുമതലക്കാരും അഭ്യുദയകാംക്ഷികളും ഈ യോഗത്തിൽ സംബന്ധിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like