വൈപ്പിൻ യു.പി.എഫിന് നവ നേതൃത്വം

യു.പി.എഫ് വൈപ്പിൻ 2018 – 2019 ഭരണ സമിതി നിലവിൽ വന്നു. പാസ്റ്റർ ഷാജി വിരുപ്പിൽ (പ്രസിഡന്റ്) പാസ്റ്റർ ഷെൽജൻ ജോസ് (വൈസ് പ്രസിഡന്റ്) അനിൽ കെ.പി (സെക്രട്ടറി) സുവി. കാസ്പിൻ ഷെൽ ബൻ(ജോ. സെക്രട്ടറി & യൂത്ത് കോർഡിനേറ്റർ) ടോമി പി. എക്സ് (ട്രഷറാർ) പാസ്റ്റർ ശമുവേൽ ചാക്കോ (പബ്ലിസിറ്റി) പാസ്റ്റർ ജോസ് റ്റി.ഡി (പ്രെയർ) ആൻറണി വടക്കനേടത്ത് (ഇവാഞ്ചലിസം) തുടങ്ങി 17 അംഗ കമ്മറ്റിയെ ജൂൺ 4ന് കൂടിയ പൊതുയോഗം തിരഞ്ഞെടുത്തു.

post watermark60x60

എറണാകുളം ജില്ലയുടെ ഭാഗമാണ് വൈപ്പിൻ ദ്വീപ്. 25 Km നീളവും 5 Km വീതിയുമുള്ള സ്ഥലം. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപ്. കിഴക്ക് വേമ്പനാട്ട് കായലും പടിഞ്ഞാറ് അറബിക്കടലും തെക്കും വടക്കും മുനമ്പം, കൊച്ചി അഴിമുഖത്താൽ വെള്ളത്തിൽ അതിർത്തി തീർത്ത സുന്ദരമായ ദേശം. 7 പഞ്ചായത്തുകളിലായി ലക്ഷക്കണക്കിനാളുകൾ തിങ്ങിപ്പാർക്കുന്നു. രാഷട്രീയ സാമൂഹിക സംസ്കാരിക, വ്യവസായികമായി വൻ വളർച്ച പ്രാപിച്ച ദേശം 25 ൽ പരം പെന്തക്കോസ്തു സഭകൾ. സഭകളുടെ ഐക്യത്തിനും ദ്വീപിലെ ജനങ്ങയുടെ ആത്മീയ വിടുതലിനുമായി 6 വർഷം മുമ്പ് രൂപം കൊണ്ട ഐക്യസംഘടനയാണ് യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്.

-ADVERTISEMENT-

You might also like