പിവൈസി യുവജന നേതാക്കളെ ആദരിക്കുന്നു

തിരുവല്ല: ഈ വർഷം വിവിധ പെന്തക്കോസ്ത് യുവജനപ്രസ്ഥാനങ്ങളിൽ ചുമതലയേറ്റെടുത്ത അദ്ധ്യക്ഷന്മാരെയും ഭരണ സമിതി അംഗങ്ങളെയും പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ആദരിക്കുന്നു. പിവൈപിഎ പ്രസിഡണ്ട് ഇവാ. അജു അലക്സ് (IPC) , എൻ.എൽ.വൈ എഫ് പ്രസിഡണ്ട് പാസ്റ്റർ സാം പീറ്റർ (NIBC), പി.എം.ജി.യൂത്ത് പ്രസിഡണ്ട് പാസ്റ്റർ ജി.എസ്. ജയശങ്കർ എന്നിവരെയാണ് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 13 ന് ഉച്ചകഴിഞ്ഞ് നടക്കുന്ന സമ്മേനത്തിൽ പിവൈസി ആദരിക്കുന്നത്. സമ്മേളനത്തിൽ സി.എ പ്രസിഡണ്ട് പാസ്റ്റർ റോയിസൺ ജോണി, സി. ഇ.എം പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, വൈ. പി ഇ പ്രസിഡണ്ട് പാസ്റ്റർ എ.റ്റി ജോസഫ്, വൈ.പി.ഇ. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ നിക്സൺ മുട്ടാർ, വൈ.പി.സി.എ.പ്രസിഡണ്ട് പാസ്റ്റർ അനിഷ് തോമസ്, ഡബ്ല്യു.എം.ഇ.യുവജന വിഭാഗം പ്രസിഡണ്ട് രാജൻ മാത്യു തുടങ്ങിയവർ പങ്കെടുക്കും. പിവൈസി പ്രസിഡണ്ട് പാസ്റ്റർ ലിജോ കെ.ജോസഫ്, ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ സോവി മാത്യു, ട്രഷറാർ ജിനു വർഗിസ്, സ്റ്റേറ്റ് കോർഡിനേറ്റർ അജി കല്ലിങ്കൽ എന്നിവർ നേതൃത്വം കൊടുക്കും.

പാസ്റ്റർ സാം പീറ്റർ
ഇവാ. അജു അലക്സ്
post watermark60x60
പാസ്റ്റർ ജി.എസ്. ജയശങ്കർ
-ADVERTISEMENT-

-ADVERTISEMENT-

You might also like