ഇവാ. ഷിബിൻ സാമുവേലിനെ അനുമോദിച്ചു

പത്തനാപുരം: കേരള സംസ്ഥാന പി.വൈ.പി.എയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇവാ. ഷിബിൻ സാമുവേലിനെ ഇന്നലെ പത്തനാപുരം ശാലേം ഐ.പി.സി സഭയിൽ നടന്ന സമ്മേളനത്തിൽ അനുമോദിച്ചു. റിവൈവ് 2018 എന്ന പേരിൽ പത്തനാപുരം സെൻറർ ഒരുക്കിയ സെമിനാറും മെറിറ്റ് അവാർഡ് വിതരണവും നടന്ന സമ്മേളനത്തിൽ വച്ചായിരുന്നു അനുമോദിച്ചത്. ഇന്നലെ നടന്ന സെമിനാറിൽ മുഖ്യ സന്ദേശം ഡോ. സൂസൻ മാത്യു നിർവഹിച്ചു. പാസ്റ്റർ പ്രസാദ് തോമസ് അധ്യക്ഷത വഹിച്ചു.

ഈ കഴിഞ്ഞ എസ്.എസ്. എൽ.സി. പരീക്ഷക്കും പ്ലസ് റ്റു പരീക്ഷക്കും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകളും ഇന്നലെ വിതരണം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like