ലേഖനം:ദാരിദ്ര്യം തിരിച്ചറിയാത്ത സമ്പന്നർ | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

ദൈവം തന്റെ രക്ഷാപദ്ധതിയുടെ പ്രമാണം  ജനത്തേ അറിയിക്കുമ്പോൾ കർശനമായി അവരോടുപറയുന്നു ധനവാനും ദരിദ്രനും തുല്യപങ്കാളിത്തം ആയിരിക്കേണം, അവർ എവരും  പ്രായശ്ചിത്തം കഴിപ്പാൻ  അര  ശേക്കൽ വഴിപാടായി അർപ്പിക്കേണം, ധനവാനായത് കൊണ്ട്  എന്റെ വക അധികം ഇരിക്ക്ട്ടെ എന്നോ ദരിദ്രനായതു കൊണ്ട് കുറച്ചു കൊടുക്കുവാനോ നിർവാഹമില്ല (പുറപ്പാട് 30 :15 ) സ്ഥിതി സമത്വവാദം (Socialism)എന്ന ആശയവും ദൈവത്തിൽ നിന്നാരംഭിക്കുന്നു എന്നതിന്റെ തെളിവ്,ദൈവം ധനവാനേയും ദരിദ്രനേയും ഒരു പോലെ കാണുന്നു.  ധന, മാന വിഷയങ്ങളിൽ ഏറെ ഉന്നത സ്ഥാനം പ്രാപിച്ച ശലോമോന്റെ വാക്കുകൾ  ജിവപര്യന്തം എനിക്ക് നിഷെധിക്കരുതാത്ത 2 കാര്യങ്ങളിൽ  ഒന്ന് ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ  പൊഷിപ്പിക്കെണമെ, സമ്പത്ത് ആശ്രയിക്കുവാൻ കൊള്ളുന്നതല്ല അത് വീഴ്ചക്ക് മാത്രം കാരണം ആകുന്നതാണ്, അതുകൊണ്ട്  നല്ല പേരും കൃപയും പ്രാപിക്കുവീൻ (സദൃശ്യ 11 :28, 22 :1 ) യിരെമ്യാവ് ഓർപ്പിക്കുന്നത്  ധനത്തിൽ പ്രശംസിക്കരുത്, ദൈവത്തെ ഗ്രഹിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ അതിൽ മാത്രം ആകട്ടെ നമ്മുടെ പ്രശംസ എന്ന് ( യിരെ 9 :23,24)

ഈ ആശയങ്ങൾ ശരിവെച്ചുകൊണ്ടാണ്ക്രിസ്തു നാഥൻ ലോകരക്ഷകനായി രംഗ പ്രവേശം ചെയ്യുന്നത് താൻ സമ്പന്നൻ ആയിരുന്നിട്ടും ദരിദ്രനാകുവാൻ കൃപ പ്രാപിക്കുന്നത് വേറൊന്നിനും  ആയിരുന്നില്ല  വഞ്ചനയിലൂടെ നമുക്കു കൈമോശം വന്ന ദൈവസന്നിധിയിലേ ആ ഉയർന്ന സ്വഭാവ ശ്രേഷ്ട സമ്പന്നതിയിലേക്ക് മടക്കിവരുത്തുക എന്ന ഉദ്ധേശം  മാത്രം ആയിരുന്നൂ അതിന്റെ പിന്നിൽ, (2 കോരി 8 : 9 )ഈ മനോഭാവത്തിൽ നാമും ആയിരിക്കെണം എന്ന് കർത്താവിനു ഏറെ നിർബന്ധം ഉണ്ടായിരുന്നു അതു കൊണ്ട് യെശു ക്രിസ്തു തന്റെ ഉപദേശങ്ങളിൽ വളരെ കർശനം ആയി  ഗിരിപ്രഭാഷണ ആരംഭത്തിൽ തന്നെവെളിപ്പെടുത്തുന്നു മത്തായി 5:3-12ധന്യ വചനങ്ങൾ (The beatitudes )അനുഗ്രഹിതർ (ധന്യർ) എന്ന പദം വരുന്ന Beatus എന്ന ലാറ്റിൻ പദം അതിൽ നിന്നാണ് Beatitude എന്ന വിശേഷണം വന്നത് പൗരസ്ത്യ സഭാപിതാക്കന്മാരെ ഈ പദങ്ങളിലാണ് മുൻ കാലങ്ങളിൽ അഭിസംമ്പോദന ചെയ്തിരുന്നത് (His Beatitude, Your Beatitude .)ദരിദ്രരും, ദുംഖിക്കുന്നവരും, സൗമ്യതയുള്ളവരും, നീതിക്കായ് വിശക്കുന്നവരും, കരുണയും ,ഹൃദയശുദ്ധിയുള്ളവരുമായ ദൈവബന്ധത്തിൽ നിരന്തരം നിലനിൽക്കുന്ന ധന്യരും സമ്പന്നരുമായ ഒരു കൂട്ടം  ക്രിസ്തു ശിഷ്യർ, ഭൗതീകവാദം പ്രതിനിധീകരിക്കുന്ന സമ്പന്നതയുടെ നേർവിപരീതം, ദൈവ ദൃഷ്ടിയിൽ ഇവർ മാത്രമേ സമ്പന്നർ ആകുന്നുള്ളു, വീണ്ടും ഗിരി പ്രഭാഷണത്തിൽ ആവർത്തിക്കുന്നു ജീർണ്ണിച്ചും കവർച്ച ചെയ്യപെടുന്നതുമായ ഭൂമിയിൽ നിക്ഷേപങ്ങളെ സ്വരുക്കൂട്ടരുത്, അവരുടെ സ്വർഗരാജ്യ പ്രവേശനം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലായിരിക്കും, മറിച്ച് സ്വർഗത്തിൽ വിലമതിക്കുന്ന മൂല്യങ്ങളിൽ തന്നെ ധനികരാകുവീൻ

തനിക്കു ലഭിച്ച കൃപയുടെ പിൻ ബലത്തിൽ ശ്രേഷ്ട അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കാവുന്ന പൗലോസ് സ്വയം പരിചയപ്പെടുത്തുന്നത് പാപികളിൽ ഞാൻ ഒന്നാമൻ എന്നാണ് ക്രിസ്തുവിന്റെ രക്ഷാപദ്ധതിയിൻ കീഴിൽ സ്വയം കാണുമ്പോൾ പിന്നെ ആ വിശേഷണമാണ് തനിക്ക് ചെരുന്നത് എന്ന് സ്വയം തിരിച്ചറിയുന്നു പൗലോസ് (1തിമൊഥെയോസ് 1;15) റോമയിലുള്ള ദൈവത്തിനു പ്രീയരും, വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ ഓരോരുത്തരൊടായിപറയുന്നു,ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവുപങ്കിട്ടതുപോലെ സുബോധമാകുംവണ്ണം  ഭാവിക്കേണമെന്നും  (റോമർ 12 :3) സഭയാകുന്ന ശരീരത്തിൽ വിവിധ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ സഹോദരപ്രീതിയിലും പരസ്പര ബഹുമാനത്തിലും, കഷ്ടതയിൽ സഹിഷ്ണുതയുള്ളവരും, എപ്പോഴും പ്രാർത്ഥിക്കുന്നവരും കൂട്ടു സഹോദരന്റെ ആവശ്യങ്ങളിൽ സഹായിക്കുന്നവരും  അതിഥി സൽകാരത്തിനു അവസരം അന്വഷിക്കുന്നവരുമായിതിരുന്നതിൽ സമ്പന്നരാകുവാൻ  പ്രബോധിപ്പിക്കുന്നു ഒപ്പം സത്യത്യാഗികളായ ദുർബുദ്ധികളെ, ആത്മീയത വരുമാനമാർഗമായി മാത്രം കാണുന്നവരെ തുറന്നു കാട്ടുവാനും താൻ മടിച്ചില്ല, പല വട്ടം പട്ടിണികിടന്ന പൗലോസ് പറയുന്നു ഉണ്മാനും ഉടുപ്പാനും ഉണ്ടങ്കിൽ മതി എന്നു വെപ്പീൻ, സകല ദോഷത്തിനും, വിശ്വാസത്യാഗത്തിനും, ബഹുദുംഖങ്ങൾക്കും മാത്രം  കാരണം ആകുന്ന  സമ്പന്നതക്കായുള്ള ആഗ്രഹം വിട്ടുകളയണം എന്നാണ്

ലൈകസ്നദീതീരത്തുള്ളലവൊദിക്യ (ശീതോഷ്ണം Luke-warm) എന്നപട്ടണംമുൻപ് റോമൻ പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന ഫ്രിഗ്യ,പസാറ്റിയാന യിലും ഇപ്പോൾ ടർക്കി യിൽ ഉൽപ്പെടുന്ന  ഡെനിസ്ലി എന്ന പട്ടണത്തോടു ചേർന്നു കിടന്നിരുന്ന ലാവൊദിക്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സഭയുടെ ദൂതന് കൊടുക്കുന്ന സന്ദേശം ഇവിടെ വളരെ പ്രസക്തം ആണ്നിർഭാഗ്യനും, അരിഷ്ടനും, ദരിദ്രനും കുരുടനും നഗ്നനും ആയിരിക്കേ ഞാൻ ധനവാൻ, സമ്പന്നനായിരിക്കുന്നു എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറയുന്ന സഭയുടെ ദൂതനോടായി പറയുന്നത് യഥാർത്ഥ സമ്പത്ത് ഇവയത്രെ   പരിശോധനകളിൽ പതറാതെ നിൽക്കുന്ന പൊന്നിനേക്കാൾ വിലയേറിയ  വിശ്വാസവും,  ജീവിത വിശുദ്ധിയാകുന്ന വെള്ളയുടുപ്പും.തിരുവചനത്തിലെ മർമ്മങ്ങൾ തിരിച്ചറിയുന്ന വെളിപ്പാടുംഅത്രെ നിങ്ങളെ സമ്പന്നരാക്കുന്നത്.അരുണോദയം പോലെ ശോഭാപൂർണ്ണയും, ചന്ദ്രനേപ്പോലെ സൗന്ദര്യവതിയും സൂര്യനേപ്പോലെ നിർമ്മലയും,ജയകൊടികളുയർത്തിയ ഭയങ്കരിയും ( ഉത്തമഗീതം 6:10 )  ആയി കാണപ്പെടേണ്ട ദൈവ ഹൃദയത്തിലെ  മണവാട്ടി സഭ,  നാം ഉത്സാഹിക്കേണ്ടത്ആ സമ്പന്നതക്കായിട്ടല്ലെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.