സഭാഹാൾ സമർപ്പണം റവ. എം.എ. വര്ഗീസ് നിർവഹിച്ചു

പാലക്കാട്‌: വാളയാർ ഹെൻലി പ്രെയ്‌സ് ആൻഡ് വാർഷിപ് സെന്റർ പുതിയതായി നിർമ്മിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ റവ. എം.എ. വര്ഗീസ് ബാംഗ്ലൂർ നിർവഹിച്ചു. പാസ്റ്റർ സാമുവേൽ സങ്കീർത്തനം വായന നിർവഹിച്ചു. പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് അധ്യക്ഷനായിരുന്നു. ആലയത്തിന്റ മനോഹാരിതയിൽ അല്ല അതിൽ വെളിപ്പെടുന്ന ദൈവ സാന്നിധ്യത്തിലാണ് ആലയത്തിന്റ മഹത്വം എന്നു അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. പാസ്റ്റർ ബീമിൻ ആരാധനക്ക് നേതൃത്വം നൽകി.

post watermark60x60

ശലോമോന്റെ ആലയത്തിൽ കൃപാസനത്തിൽ ഇറങ്ങിയ ദൈവം മഹത്വം വിശുദ്ധ സ്ഥലത്തെ കവിഞ്ഞു പ്രകാരം വരെ കവിഞ്ഞൊഴുകിയതുപോലെ നമ്മുടെ ആത്മാവിൽ നിറയുന്ന ദൈവസാനിധ്യം നമ്മുടെ ശരീരത്തിലും നിറയണമെന്നു റവ. എം.എ.വര്ഗീസ് സന്ദേശത്തിൽ വെളിപ്പെടുത്തി.
സഭാശുശ്രൂഷയിൽ പതിനഞ്ചു വർഷം പൂർത്തീകരിച്ച സഭാശുശ്രൂഷകൻ റവ. അമൽ രാജിനെയും കുടുംബത്തെയും സഭയും യുവജന പ്രസ്ഥാനവും ആദരിച്ചു. ശ്രീമതിജി രഞ്ജിത മേരി ആദരപ്രസംഗം നടത്തി.

Download Our Android App | iOS App

പാസ്റ്റമാരായ ഇളങ്കോ, സാബു സാമുവേൽ, ലൂക്ക, ഡേവിഡ്, ശ്രീമതി ശോശാമ്മ കോശി എന്നവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ശെൽവരാജ്, റ്റി. കെ. ജെയിംസ് എന്നിവർ പ്രാത്ഥിച്ചു. പാസ്റ്റർ അമൽരാജ് എല്ലാവർക്കും നന്ദി അറിയിച്ചു.
പാലക്കാട്‌ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ പെന്തകോസ്ത് ആരാധനാലയമാണ് ഹെവൻലി പ്രെയ്‌സ് ആൻഡ് വർഷിപ് സെന്ററിന് വേണ്ടി പുതുതായി നിർമ്മിക്കപ്പെട്ടത്. വിവിധ സാമൂഹിക സാമുദായിക പ്രമുഖർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like