വിദ്യാഭ്യാസ സഹായ വിതരണവും അനുമോദന സമ്മേളനവും

ആലപ്പുഴ: പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ നൽകുന്ന രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായ വിതരണം (EDUCARE -2018) അർഹരായ വിദ്യാർത്ഥികൾക്ക് നൽകുന്നു (സ്റ്റാൻഡേർഡ് 5 മുതൽ +2 വരെയുള്ളവർക്ക്)

സ്പോൺസർ മിനിസ്റ്റർ പാസ്റ്റർ സി. ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ നൽകപ്പെടുന്ന സാമ്പത്തീക സഹായം 2018 ജൂൺ 3ന് വൈകിട്ട് 3.30ന് ആലപ്പുഴ എബൻ – ഏസർ സഭയിൽ വെച്ച് വിതരണം ചെയ്യും.

പ്രസ്തുത യോഗത്തിൽ വെച്ച് സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവുകളായി പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടവരെ സെന്റർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു.

post watermark60x60

രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ സെന്റർ സ്പോൺസർ മിനിസ്റ്റർ പാസ്റ്റർ. സി. ജോർജ് മാത്യു മുഖ്യാതിഥി ആയി പങ്കെടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like