അക്സാ ഫിലിപ്പ് CBSE 10-ാം ക്ലാസ് രണ്ടാം റാങ്ക് കരസ്ഥമാക്കി!

ഷാർജ: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (ടി.പി.എം) ഷാർജ സഭാംഗമായ സിബി ഏബ്രഹാം – കൊച്ചുമോൾ ദമ്പതികളുടെ മകൾ അക്സാ ഫിലിപ്പ് അജ്മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. പുനലൂർ തെന്മല മൈലാഡിയിൽ പുത്തൻ വീട്ടിൽ കുടുംബാംഗമായ സിബി ഏബ്രഹാം ടി.പി.എം പുനലൂർ സെന്ററിന്റെ പ്രാദേശിക സഭയായ തെന്മലയിലെ വിശ്വാസിയുമാണ്. സഭയുടെ സൺഡെസ്കൂളിലും 10-ാം ക്ലാസിൽ പഠിക്കുന്ന അക്സാ ആത്മീയ കാര്യങ്ങളിലും വളരെ മുൻപന്തിയിലാണ്. ഏക സഹോദരി ഫേബ ഫിലിപ്പ് രണ്ടാം ക്ലസിൽ പഠിക്കുന്നു .

post watermark60x60

തിളക്കമാർന്ന വിജയം നേടിയ അക്സക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!!!

-ADVERTISEMENT-

You might also like