സുൽത്താൻ ബത്തേരി പി.വൈ.പി.എ ക്യാമ്പ് സമാപിച്ചു

സുൽത്താൻ ബത്തേരി: യുവജനങ്ങളിൽ ആത്മീയതയുടെ പുതു ചൈതന്യം പകർന്ന് മെയ് 24 മുതൽ 26 വരെ നടന്ന പി.വൈ.പി.എ ക്യാമ്പ് സമാപിച്ചു. സുൽത്താൻ ബത്തേരി, കൊളഗപ്പാറ റോക്ക്ൻ വ്യൂ റെസിഡൻസിയിൽ ആയിരുന്നു ക്യാമ്പ്.

സുൽത്താൻ ബത്തേരി പെനിയേൽ പി.വൈ.പി.എ യുടെ പ്രവർത്തകരും യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ശുശ്രൂഷകരും അവരോടൊപ്പം കൂടിയപ്പോൾ ക്യാമ്പ് വളരെ അനുഗ്രഹിക്കപ്പെട്ടതായി മാറി.

പാസ്റ്റർമാരായ സുനിൽ സഖറിയ, ഡാനിയേൽ കൊന്നനിൽക്കുന്നേൽ, സിനോജ് ജോർജ് കായംകുളം, ഇവാ. ലൈജു കുന്നത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.

post watermark60x60

പാസ്റ്റർ സാം ജോൺ തോമസ്, ഇവ.ജോസ് മേമന ,തിമോത്തി എന്നിവർ പ്രയ്സ് ആൻഡ് വർഷിപ്പിനു നേതൃത്വം നല്കി. പാസ്റ്റർമാരായ ബേബി വി.കുര്യാക്കോസ്, ജോസ് ജേക്കബ്, എ.ഇ. ജോർജ് എന്നിവർ മോണിങ്ങ് ബൈബിൾ ക്ലാസുകൾക്കു നേതൃത്വം നല്കി. സുധി എബ്രഹാം മുഖ്യാതിഥിയായിരുന്നു.

പ്രാരംഭ യോഗത്തിൽ പാസ്റ്റർ തോമസ് തോമസ് അദ്ധ്യക്ഷനായിരുന്നു. സ്തോത്രരാധന, ഗാനശുശ്രൂഷ, ഡിബേറ്റ്, എന്നിങ്ങനെ വിവിധ വിഷയത്തിലുള്ള ചർച്ച, ദൈവ വചന ധ്യാനം, പ്രസംഗം, ഗ്രൂപ്പ് ചർച്ച, ഗ്രൂപ്പ് ആക്ടിവിറ്റി, സ്കിറ്റ്, ഗെയിം തുടങ്ങി ഒട്ടേറെ ആകർഷണീയമായ പ്രോഗ്രാമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വയനാട് ഡിസ്ട്രിക്ടിന്റെ സഹകരണത്തോടെ നടന്ന ഈ ക്യാമ്പിൽ 120 യുവജനങൾ രജിസ്റ്റർ ചെയ്തു. ചിലർ രക്ഷിക്കപ്പെട്ടു, 20 ഓളം പേർ ആത്മസ്നാനം പ്രാപിച്ചു, ചിലർ കൃപാവരങ്ങൾ പ്രാപിച്ചു, ചിലർ സ്നാനപ്പെടാനും 22 പേർ പൂർണ്ണ സമയ സുവിശേഷ വേലയ്ക്കായ്ക്കായും സമർപ്പിച്ചു. ചിട്ടയായ ക്രമീകരണങ്ങളും ആത്മീയ ഉണർവ്വ് പകർന്ന ക്ലാസുകളും പക്വതയുള്ള നേതൃത്വവും ക്യാമ്പിനെ വേറിട്ടതാക്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like