പ്രാർത്ഥനകൾ ഫലം കണ്ടു; രണ്ടു കുഞ്ഞുങ്ങൾക്കും നിപ്പയില്ല

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച് പേരമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ടു മക്കള്‍ക്കും നിപ്പിയില്ല. ഇരുവരുടെയും രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് കുട്ടികള്‍ക്ക് നിപ്പയില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. രണ്ടു പേരെയും പനി ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

അഞ്ചും, രണ്ടു വയസുള്ള റിഥിലിനെയും, സിദ്ധാര്‍ത്ഥിനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് സാധാരണ പനിയാണെന്നാണ് ഇപ്പോൾ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. നിപ്പയാണെന്ന് സംശയത്തെ തുടര്‍ന്ന് രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

പനിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആശങ്കയോടെ ഇവർക്കായി ലോകമെമ്പാടും മലയാളികൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like