പുതിയ പി.വൈ.പി.എ സംസ്ഥാന സമിതിക്കു മാവേലിക്കര വെസ്റ്റ് സെന്ററിന്റെ ആദരവ്

മാവേലിക്കര: വെസ്റ്റ് സെന്റർ PYPA എല്ലാ വർഷവും ചെയ്ത് വരുന്നത് പോലെ ഇത്തവണയും വിദ്യാഭ്യാസ സഹായ വിതരണം നടത്തുവാൻ ദൈവം സഹായിച്ചു. സെന്ററിലെ വിവിധ സഭകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഇത്തവണ സ്കൂൾ കിറ്റ് നൽകിയത്. പുതുതായി കേരള സ്റ്റേറ്റ് PYPA ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളെ സ്വീകരിക്കുകയും ഫലകം നൽകുകയും ചെയ്തു.സെക്രട്ടറി ഇവാ. ഷിബിൻ ശാമുവേൽ, ട്രെഷറർ വെസ്ലി എബ്രഹാം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്, വൈസ് പ്രെസിഡന്റ് ഇവാ. ബെറിൽ തോമസ്, ജോയിന്റ് സെക്രട്ടറി സതീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. PYPA കേരള സ്റ്റേറ്റ് മുൻ വൈസ് പ്രെസിഡന്റ്‌ Pr.സിനോജ് ജോർജ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുകയും മാവേലിക്കര വെസ്റ്റ് സെന്റർ എക്സിക്യൂട്ടീവുകളായ Pr.കെസി മാത്യു, pr എ ടി ജോൺസൻ എന്നിവർ സ്വീകരിക്കുകയും ചെയ്തു.മറുപടി പ്രസംഗത്തിൽ സ്റ്റേറ്റ് PYPA സെക്രട്ടറി ഇവാ. ഷിബിൻ സാമുവേൽ എല്ലാവർക്കും നന്ദി പറയുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അജി കല്ലുങ്കൽ ആശംസകൾ അറിയിച്ചു. PYPA പ്രസിഡന്റ്‌ ഗിൽബെർട് സാമുവൽ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ആമോസ്, ബ്ലെസ്സൺ ഉമ്മെൻ, പാസ്റ്റർ മനീഷ്, ബിവിൻ, സിജോ മാത്യു, ബ്ലെസ്സൺ ജോയ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

You might also like