ലേഖനം:ദൈവസങ്കല്പത്തിനു യുവാക്കളുടെ മൂല്യം | ജിനീഷ്

ചെറുപ്പക്കാരുടെ ജീവിതത്തിൽ ഏറ്റവും ഫലവത്തായ വിശ്വാസം എങ്ങനെ വളർത്തിയെടുക്കാൻ കഴിയും എന്ന ആശങ്കയിലാണ് ഇന്ന് പല മാതാപിതാക്കളും സഭാ നേതാക്കളും. അതിവേഗം മാറികൊണ്ടിരിക്കുന്ന സംസ്കാരത്തിൽ കൗമാരക്കാർക്കും യുവജനങ്ങൾക്കും ഇടയിൽ വിശ്വാസം വികസിക്കാനുള്ള അവസരങ്ങൾ വെല്ലുവിളികൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ യുവാക്കൾ നടത്തുന്നതാണ്. മഹാനായ അലക്സാണ്ടർ മുപ്പതു വയസ്സായപ്പോൾ രാജാവായി. ഹിറ്റ്ലറും മുസ്സോളിനിയും ചെറുപ്പക്കാരുടെ സമർപ്പണത്തിനും ഊർജത്തിനും അവരുടെ ശക്തിയെ സൃഷ്ടിച്ചു. ഇപ്പോൾ, സഭയുടെ ദൗത്യങ്ങളിൽ മിക്കതും യുവാക്കളാണ് ചെയ്യുന്നത്. എന്നാൽ ഈകാലഘട്ടത്തിൽ സഭകളുടെ ദൗത്യങ്ങളിൽ യുവാക്കൾ ഏർപ്പെടുന്നു എങ്കിലും, അവർ ഹൃദയം കൊണ്ട് കർത്താവിൽ നിന്നും ഏറെ അകലെയാണ്. തിരുവെഴുത്തുകൾ “യൗവനത്തെ അപകടം അഥവാ വെല്ലുവിളി “എന്ന് സൂചന നൽകുന്നു. അവന്റെ ഹൃദയം ദോഷമോഹങ്ങൾ നിറഞ്ഞതാകുന്നു അതുകൊണ്ടു പൗലോസ് തിമോത്തിയോസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു, 2തിമോ.2:22 ‘’യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക’’. യുവാക്കൾക്ക് ഉർജ്ജമുണ്ട്, അവർ ധൈര്യപ്പെടുകയാണ്, അവരുടെ ഹൃദയം ഭാവിയുടെ ദർശനങ്ങളാൽ നിറഞ്ഞിരിക്കുന്നു. തീർച്ചയായും യഹോവയേ സേവിക്കുന്നതിൽ ഏറ്റവും മൂല്യവത്തായ ഒരു ഘടകമായിരിക്കും അത്. നമ്മുടെ യുവാക്കൾ തികച്ചും അശ്കതവും ചിലപ്പോൾ അല്പം നിസ്സാരവും ആണെങ്കിലും, അവർ സ്വർഗ്ഗരാജ്യത്തിലെ അത്ഭുതകരമായ ഒരു ഉറവിടം എന്നത് സത്യമാണ്. വീണ്ടും പൗലോസ് തിമോത്തിയോസിനോട് ഇപ്രകാരം പറയുകയുണ്ടായി, 1തിമോ.4:12 ‘’ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക’’. വാസ്തവത്തിൽ, വിസ്മയകരമായ പദ്ധതിയുടെ
വിചിത്രമായ പരിപാടിയിൽ ദൈവം ഏറ്റവും പ്രധാനകാര്യങ്ങളിൽ യുവജനങ്ങളെ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്ന് ഉദാഹരങ്ങൾ വ്യക്തമാക്കുന്നു. ചെറുപ്പത്തിൽത്തന്നെ ദൈവത്തോടുള്ള വിശ്വാസം പ്രകടമാക്കുന്ന ചില ദൃഷ്ടാന്തങ്ങൾ നമുക്കു നോക്കാം.
യോസേഫ് യഥാർത്ഥത്തിൽ
പഴയനിയമ കാലഘട്ടത്തിലെ അതിശയകഥാപാത്രങ്ങളിൽ ഒന്നാണ്. തന്റെ പിതാവിന്റെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം,അത് മുഖാന്തരം
തന്റെ സഹോദരങ്ങളുടെ അസൂയക്ക് കാരണഭൂതനാകുകയും അവസരം കിട്ടിയപ്പോൾ അവർ അവനെ മിസ്രയിമർക്ക് വിറ്റു കളയുകയും ചെയ്തു.കാലം മുന്നോട്ടു പോകവേ എബ്രായദേശത്തെ സംരക്ഷിക്കാനുള്ള ഒരു നിർണായക ഉപകരണമായി യോസേഫിനെ യഹോവ ഉപയോഗിച്ചു എന്ന കാര്യം നാം മനസ്സിലാക്കുന്നു.

യോശീയാവ് യെഹൂദിയിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം ഏറ്റവും ശ്രേഷ്ഠനായിരുന്നു. പതിനാറു വയസുള്ളപ്പോൾ അവൻ യഹോവയെ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചു, വിഗ്രഹാരാധന നിറഞ്ഞ തെക്കൻ രാജ്യത്തെ ശുദ്ധീകരിക്കാൻ ഒരു പ്രചരണപരിപാടി അവൻ ആരംഭിച്ചു.

ഇസ്രായേലിന്റെ രാജാവായിത്തീർന്ന ദാവീദിന്റെ കഥ നമുക്ക് പരിചിതമണല്ലോ. തന്റെ യൗവ്വന പ്രായത്തിൽ യഹോവ അവനെ രാജാവായി അഭിഷേകം ചെയ്ത്, തന്റെ ഹൃദയ പ്രകാരമുള്ള മനുഷ്യൻ എന്ന് സാക്ഷ്യം പറയുകയുണ്ടായി. ‘’കരയുന്ന പ്രവാചകൻ’’ യിരെമ്യാവ് പഴയനിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്. മത്സരികളായ യഹൂദാ ജനതയെ ദൈവനിയമത്തിന്റെ ചോർച്ചയിൽ നിന്നും മടക്കികൊണ്ടുവരുവാൻ ദൈവം ഈ കൗമാരക്കാരനെ ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നു. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ദൈവത്തിനു വേണ്ടി ചെലവഴിക്കുന്ന സമയം ഒരിക്കലും പാഴായിപോകില്ല യഥാർത്ഥത്തിൽ നിങ്ങൾക് ഈ ജീവിതകാലത്തു ചെയ്യാൻ പറ്റിയ മഹത്തായ ഒരു കാര്യമാണ് ദൈവത്തിനു വേണ്ടി പ്രവർത്തിക്കുകയെന്നത്. അതേപോലെ തന്നെ ദൈവത്തെ സേവിക്കേണ്ടത് വളരെ പ്രധാനമാണ് കാരണം സഭാപ്രസംഗി.12:1 ‘’നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കും’’
നിത്യജീവൻ എന്ന ദാനത്തെ ദൈവം തന്നു അതിനാൽ, ഞങ്ങൾ അത് ഉചിതവും ഉൽപ്പാദനക്ഷമവുമായി യുവക്രിസ്ത്യാനിയെന്ന നിലയിൽ ഉപയോഗിക്കേണ്ടതുണ്ട്. ജ്ഞാനം ജീവന്റെ വിലയേറിയ ഒരു ഭാഗം ആണ് അതുകൊണ്ടു സമയത്തെ തക്കത്തിൽ ഉപയോഗിക്കുക, പാഴാക്കികളയരുത്. എന്റെ ജീവിതത്തിൽ ഞാൻ മനസ്സിലാക്കിയത് ടിവി ഷോകൾ കാണുകയും, ഗെയിമുകൾ കളിക്കുകയും ചെയുന്നത് ദൈവം നമ്മൾക്ക് നൽകിയിരിക്കുന്ന വിലയേറിയ കാലം പാഴാക്കാനുള്ള ഒരു വഴി മാത്രമാണ്. എഫെസ്യർ.5:15-17 വായിക്കുന്നു
‘’ ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.ബുദ്ധിഹീനരാകാതെ കർ ത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ’’ നിങ്ങൾ അത്യാവശ്യം വായിക്കേണ്ട ഒരു പുസ്തകം മാത്രമേയുള്ളു,അത് സത്യവേദപുസ്തകം ആയിരിക്കണം. ഈ യൗവ്വനം എങ്ങനെ പൂർണ്ണമായി ജീവിക്കണം എന്ന് മനസിലാക്കി തരുവാൻ സഹായിക്കുന്ന ഒരു പുസ്തകം കൂടി ആണ് സത്യവേദപുസ്തകം. ഒരു യുവ ക്രിസ്ത്യാനിയെന്ന നിലയിൽ ആളുകൾ നമ്മുടെ പ്രവൃത്തികളെ നിരീക്ഷിക്കും.ദൈവത്തിന്റെ നാമം ആണ് നാം വഹിക്കുന്നത്, അപമാനത്തിനു പുറത്തുള്ള പെരുമാറ്റം നമുക്ക് ആവിശ്യമാണ്. ഞാൻ പറയുന്നു വിശ്വാസത്തെ മുറുകെ പിടിക്കുക.തന്മൂലംനിങ്ങൾക്ക് പലതും നഷ്ടപ്പെടാം, എന്നാൽ നിങ്ങൾക്ക് വേണ്ടത് നൽകാൻ ദൈവം എപ്പോഴും വിശ്വസ്തനാണ്. ‘’ഞാൻ ഒരിക്കലും നിന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയുന്നില്ല’’ എന്ന് പറഞ്ഞ ദൈവമാണ് അവൻ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.