സംഗീത സായാഹ്നം ‘ഹങ്കാമ 2K18’ നാളെ

ലാഗോസ്: നൈജീരിയയിൽ ഇന്ത്യൻ ക്രൈസ്തവ രംഗത്തെ ഏറ്റവും വലിയ സംഗീത സായാഹ്നം ഹങ്കാമ 2Kl8 നാളെ വൈകിട്ട് 5 മുതൽ വിക്ടോറിയ ഐലന്റിലെ കിംഗ്സ് കോർട്ട് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഐ.സി.സി ബാന്റിനോട് ചേർന്ന് ആഫ്രിക്കൻ സംഗീത ലോകത്തെ പ്രശസ്ത ഗായകൻ നഥാനിയേൽ ബാസി, ലൈവ് ലി സ്റ്റോൺ മ്യൂസിക് ബാന്റ് എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകും.ഐ.സി.സി യുവജന വിഭാഗം അവതരിപ്പിക്കുന്ന സ്കിറ്റ്, സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ നൃത്ത-സംഗീതാവിഷ്കാരം, അനുഭവസാക്ഷ്യം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സന്തോഷ് ഏബ്രഹാം അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like